|    Dec 2 Fri, 2016 11:32 pm
FLASH NEWS

അനധികൃത കെട്ടിടം: വിജിലന്‍സ് അന്വേഷണം തുടങ്ങി

Published : 26th October 2016 | Posted By: SMR

അനധികൃത കെട്ടിടം: വിജിലന്‍സ് അന്വേഷണം തുടങ്ങി
ന്യുമാഹി: തീരദേശനിയമം ലംഘിച്ച് നിര്‍മിക്കുന്ന അനധികൃത കെട്ടിടത്തിന് ന്യൂമാഹി പഞ്ചായത്ത് അനുമതി നല്‍കിയതിനെതിരേയുള്ള പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. പെരിങ്ങാടി മമ്മിമുക്കിലാണ് മാഹി പുഴയോരത്ത് വന്‍കിട കെട്ടിടസമുച്ചയം ഉയര്‍ന്നുവരുന്നത്. ഓഡിറ്റോറിയം, വിവാഹമണ്ഡപം, സിനിമ തിയേറ്റര്‍, ലോഡ്ജ് എന്നിവയെല്ലാം ഉള്‍പ്പെടുത്തുന്നതാണ് കെട്ടിടം. 2015 ഡിസംബര്‍ 14ന് അന്നത്തെ പഞ്ചായത്ത് സെക്രട്ടറി കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതു ലംഘിച്ച് നിര്‍മാണം തുടര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പോലിസ് സഹായം തേടി. എന്നാല്‍ നിര്‍മാണം നിര്‍ബാധം തുടരുകയായിരുന്നു. കെട്ടിട ഉടമയുടെ സ്വാധീനം ഉപയോഗിച്ച് ജൂലൈ 21ന് പുതിയ പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്തില്‍ നിയമിക്കുകയും കെട്ടിടം നിയമവിധേയമാക്കി നമ്പര്‍ അനുവദിക്കുകയും ചെയ്തതായാണു പരാതി. 2016 ആഗസ്ത് 17 വരെ ന്യൂമാഹി പഞ്ചായത്തില്‍ സേവനമനുഷ്ടിച്ച പഞ്ചായത്ത് സെക്രട്ടറിയാണ് കെട്ടിടം നിയമവിധേയമാക്കിയതെന്നും പറയുന്നു. നിര്‍ധന മല്‍സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് പുഴയോരത്തുനിന്നു 95 മീറ്റര്‍ ദൂരമുണ്ടായിട്ടുപോലും കെട്ടിടനിര്‍മാണത്തിന് അനുമതി നിഷേധിക്കുമ്പോഴാണ് പുഴ നികത്തി കെട്ടിട നിര്‍മാണം നടക്കുന്നതെന്നും പരാതിക്കാരനായ വൈ എം അനില്‍കുമാര്‍  ചൂണ്ടിക്കാട്ടി. പെരിങ്ങാടിയിലെ വയല്‍പറമ്പത്ത് മറിയുവിന്റേതാണ് നിര്‍മാണം നടക്കുന്ന കെട്ടിടം. കെട്ടിടം നിയമവിധേയമാക്കിയ പഞ്ചായത്ത് സെക്രട്ടറി അരീക്കോട് തച്ചണ്ണയില്‍ എം എ ഹുസൈനെതിരേയും പരാതിയില്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ ഓംബുഡ്‌സമാനും ഇതുസംബന്ധിച്ച് ലഭിച്ച പരാതി ഫയലില്‍ സ്വീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day