|    Dec 4 Sun, 2016 9:50 pm
FLASH NEWS

അനധികൃതമായി മണല്‍ വാരുന്ന തോണികള്‍ പിടികൂടി തകര്‍ക്കാറില്ല: മുഖ്യമന്ത്രി

Published : 10th November 2016 | Posted By: SMR

കാസര്‍കോട്്: അനധികൃതമായി മണല്‍ വാരുന്ന തോണികള്‍ പിടികൂടി തകര്‍ക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.അനധികൃതമായി മണല്‍ വാരുന്ന തോണികളെ പിടികൂടി തകര്‍ക്കാറുണ്ടോ എന്ന എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തിരുവനന്തപുരം (3), ആലപ്പുഴ (5), മലപ്പുറം(90), എറണാകുളം (1), കണ്ണൂര്‍ (2), കാസര്‍കോട് (1) തോണികള്‍ പിടികൂടിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ തോണികള്‍ പിടിച്ചെടുത്തിട്ടില്ല.പിടിച്ചെടുത്ത തോണികള്‍ ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചുവരുന്നുവെന്നും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വിചാരണ നടത്തി നിശ്ചയിക്കുന്ന പിഴത്തുക ഒടുക്കുന്ന പക്ഷം തോണികള്‍ വ്യവസ്ഥകള്‍ക്കു വിധേയമായി ഉടമകള്‍ക്ക് വിട്ടുകൊടുക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അനധികൃതമായി മണല്‍ കടത്തിയതിനു പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം തിരുവനന്തപുരം(14), കൊല്ലം(11), ആലപ്പുഴ (10), കോട്ടയം (2), ഇടുക്കി (4), എറണാകുളം (2), മലപ്പുറം(240), പാലക്കാട് (27), കോഴിക്കോട് (12), കണ്ണൂര്‍ (23), കാസര്‍കോട് (217) എന്നിവയാണ്.  പിടിച്ചെടുത്ത വാഹനങ്ങള്‍ വിവിധ പോലിസ് സ്‌റ്റേഷനുകളിലും താലൂക്ക് ഓഫിസ്, ആര്‍ഡിഒ പരിസരത്തുമാണ് സൂക്ഷിച്ചിട്ടുള്ളതെന്നും കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമം 23(എ)4 വകുപ്പിന് വിധേയമായി വാഹന ഉടമ ആവശ്യപ്പെടുകയാണെങ്കില്‍ വാഹനത്തിന് ജില്ലാ കലക്ടര്‍ നിശ്ചയിക്കുന്ന വില ഈടാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വാഹനം വിടുതല്‍ ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അനധികൃതമായി മണല്‍ കടത്തി എന്ന കുറ്റം ചെയ്തതിന്റെ പേരില്‍ വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരിച്ചു നല്‍കാതെ നശിപ്പിക്കാറില്ലെന്നും അനധികൃതമായി മണല്‍ കടത്തിയതിനു പിടികൂടുന്ന വാഹനങ്ങള്‍ തിരിച്ചെടുക്കുന്നതിനു ഉടമകള്‍ക്ക് അവസരം നല്‍കാറുണ്ടെന്നും ഇതിന് പിഴയും വിലയും അടയ്ക്കാത്ത കേസുകളില്‍ വാഹനം ലേലം ചെയ്തു സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day