|    Dec 7 Wed, 2016 4:02 pm
FLASH NEWS

അനധികൃതമായി പിടിച്ച മല്‍സ്യവുമായി എത്തിയ ലോറികള്‍ നാട്ടുകാര്‍ പിടികൂടി

Published : 22nd October 2016 | Posted By: SMR

ചിറ്റൂര്‍: വിവിധ പ്രദേശങ്ങളിലെ കുളങ്ങളില്‍ നിന്ന് പിടിച്ച മത്സ്യവുമായെത്തിയ മീന്‍ ലോറികള്‍ കൊഴിഞ്ഞാമ്പാറയില്‍ നാട്ടുകാര്‍ പിടികൂടി പഞ്ചായത്തിന് കൈമാറി. ഇന്നലെ പഴനിയാര്‍ പാളയത്താണ് സംഭവം. കുളങ്ങളില്‍ നിന്ന് വ്യാപകമായി മീന്‍ പിടിച്ച് ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നാട്ടുകാര്‍ മീന്‍ലോറികള്‍ തടഞ്ഞത്. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരേയും പോലിസിനേയും വിവരം അറിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ എബ്രഹാം വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റ്, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പിടികൂടിയ ലോറികള്‍ എന്തു ചെയ്യണം എന്ന കാര്യത്തില്‍ തീരുമാനം ആയില്ല. തുടര്‍ന്ന് ജില്ലാ കലക്ടറെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ രാവിലെ വരെ പോലിസ് കാവലില്‍ ലോറികള്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. ഫിഷറീസ്, ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ കൈയൊഴിഞ്ഞതോടെ നാട്ടുകാര്‍ പിടികൂടിയ ലോറികള്‍ പഞ്ചാത്തിന്റെ ഉത്തരവാദിത്വത്തിലായി. പിടിച്ചെടുത്ത മല്‍സ്യം പെട്ടെന്ന് നശിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ആഫ്രിക്കന്‍ മുഷി വിഭാഗത്തില്‍ പെടുന്ന മീനുകളാണ് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് കടത്തുന്നത്. ഇതിനിടയില്‍ മലക്കാട് മേഖലയില്‍ നിന്ന് ഫിഷറീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം ടെംപോയില്‍ കടത്തിയ മീനും പിടികൂടിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day