|    Dec 5 Mon, 2016 3:49 am

അനധികൃതമായി നികത്തിയ പാടങ്ങളും കുളങ്ങളും പൂര്‍വസ്ഥിതിയിലാക്കുമെന്ന്

Published : 8th November 2016 | Posted By: SMR

ആലത്തൂര്‍: അനധികൃതമായി നികത്തിയ പാടങ്ങളും കുളങ്ങളും പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികള്‍ തുടങ്ങി. താലൂക്കുകളില്‍ നിന്ന് നികത്തിയ പാടങ്ങളുടെയും കുളങ്ങളുടെയും സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. സംസ്ഥാനത്തെ വരള്‍ച്ചാ ബാധിച്ച പ്രദേശമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂടും വരള്‍ച്ചയും അനുഭവിക്കുന്ന ജില്ലയാണ് പാലക്കാട്. സംസ്ഥാനത്ത് കുളങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ള ജില്ലയും പാലക്കാടാണ്. എന്നാല്‍ പലയിടത്തും ക്ഷേത്രക്കുളങ്ങളടക്കം  മിക്കതും നാശോന്മുഖമാണ്. സ്വകാര്യ കുളങ്ങളില്‍ പലതും ഭാഗികമായോ പൂര്‍ണമായോ നികത്തപ്പെട്ടവയുമുണ്ട്. മുന്‍പ് പല തവണ നടപടിക്ക് തുടക്കമിട്ടിരുന്നെങ്കിലും ഭൂവുടമകള്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു പതിവ്. എന്നാല്‍ ഇക്കുറി എല്ലാ പഴുതുകളുമടച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നോട്ടുപോകാനാണ് തീരുമാനമെന്നും കലക്ടര്‍ അറിയിച്ചു. വീടുവെക്കാനാണെന്നു ചൂണ്ടിക്കാട്ടി  അനുമതി വാങ്ങിയ ശേഷം കൂടുതല്‍ പാടം നികത്തുന്നതാണ് റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ രീതി. വീടുവെക്കുന്നതിനായി പാടം നികത്താന്‍ അനുമതി ലഭിച്ച രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചാണ് താല്‍ക്കാലികമായി റവന്യൂ വകുപ്പിന്റെ നടപടികളില്‍ നിന്ന് രക്ഷപ്പെട്ടിരുന്നത്. ചിലര്‍ നെല്‍ക്കൃഷി നഷ്ടമാണെന്നു കാണിച്ച് മറ്റു കൃഷികള്‍ തുടങ്ങാനെന്ന വ്യാജേന പാടം മണ്ണിട്ടു നികത്തിയിട്ടുണ്ട്. നികത്തപ്പെട്ട ഭൂമി സംബന്ധിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു.ജില്ലയില്‍ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും നേരിടുന്നതിന് 1870 കുളങ്ങള്‍ നവീകരിക്കാന്‍ 44.11 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി ചെറുകിട ജലസേചന വിഭാഗം സംസ്ഥാന സര്‍ക്കാരിന്റെ  പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. നികത്തിയ കുളങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ മുന്‍ഗണന നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുളങ്ങള്‍ നവീകരിക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day