|    Dec 8 Thu, 2016 3:41 am
FLASH NEWS

അധ്യാപക സ്ഥലംമാറ്റം; പുതുക്കിയ കരട് മാനദണ്ഡങ്ങള്‍ പുറത്തിറക്കി

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം സംബന്ധിച്ച പുതുക്കിയ കരട് മാനദണ്ഡങ്ങള്‍ പുറത്തിറക്കി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാവും പൊതുസ്ഥലംമാറ്റം നടത്തുക. അതു മധ്യവേനലവധിക്കാലത്താവും. സ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 15നകം ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് ലഭിക്കത്തക്കവിധം ക്രമീകരിക്കും.
പൊതുസ്ഥലംമാറ്റത്തിനായി ഒരുജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെ ഒറ്റ യൂനിറ്റായാവും പരിഗണിക്കുക. ഒരു ജില്ലയില്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷം സേവനമനുഷ്ഠിച്ചവര്‍ക്കു മാത്രമേ പൊതുസ്ഥലംമാറ്റത്തിന് സാധാരണഗതിയില്‍ അര്‍ഹതയുണ്ടാവൂ. അപേക്ഷകരില്ലാത്ത ഒഴിവിലേക്ക് മൂന്നുവര്‍ഷത്തില്‍ കുറവ് ജോലിചെയ്തവരെയും പരിഗണിക്കും. ഹയര്‍ സെക്കന്‍ഡറി സര്‍വീസ് ദൈര്‍ഘ്യമാവും അപേക്ഷകരുടെ സീനിയോറിറ്റി കണക്കാക്കാനുള്ള മാനദണ്ഡം. വിരമിക്കാന്‍ രണ്ടുവര്‍ഷം മാത്രം സര്‍വീസുള്ളവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. അനുകമ്പാര്‍ഹ സ്ഥലംമാറ്റം പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം സംബന്ധിച്ച് മറ്റു കാര്യങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും ബാധകമാണ്. സ്ഥലംമാറ്റത്തിന്റെ പൂര്‍ണ അധികാരം വിദ്യാഭ്യാസ ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കും. സ്ഥലംമാറ്റം സംബന്ധിച്ച എല്ലാ നടപടികള്‍ക്കും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഡയറക്ടര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day