|    Dec 11 Sun, 2016 3:25 pm
FLASH NEWS

അധ്യാപക നിയമനം: പരാതി പരിഹാരത്തിന് സെല്‍ രൂപീകരിച്ചു

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാത്തതു സംബന്ധിച്ച നിരവധി പരാതികള്‍ ഫോണ്‍ മുഖേന സെക്രട്ടേറിയറ്റിലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ലഭിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം പരാതികള്‍ പരിശോധിച്ച് സമയബന്ധിതമായി പരിഹരിക്കാന്‍ പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ (ജനറല്‍) ജെസ്സി ജോസഫ് നോഡല്‍ ഓഫിസറായി ഒരു നിയമനാംഗീകാര പരാതിപരിഹാര സെല്‍ തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് രൂപീകരിച്ചിട്ടുണ്ട്. നിയമനാംഗീകാരം സംബന്ധിച്ച പുതിയ പരാതികള്‍ അധ്യാപകര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം സെല്ലിലേക്ക് അയക്കണം.
മറ്റൊരു വിഷയത്തിലുള്ള പരാതികളും ഈ സെല്ലിലേക്ക് അയക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫിസുകളില്‍ അപ്പീല്‍ നല്‍കിയിട്ടുള്ള വിഷയങ്ങളില്‍ സെല്ലിലേക്ക് പരാതികള്‍ അയക്കരുതെന്നും അദ്ദേഹം അറിയിച്ചു. വിലാസം ജെസ്സി ജോസഫ്, അഡീഷനല്‍ ഡയറക്ടര്‍ (ജനറല്‍), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം-14. ഇ-മെയില്‍  dpiforou @gmail.com.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക