|    Dec 9 Fri, 2016 5:00 pm
FLASH NEWS

അധ്യാപകരെയും ഇംഗ്ലീഷ് പഠിപ്പിക്കും:വിദ്യാഭ്യാസ മന്ത്രി

Published : 30th October 2016 | Posted By: mi.ptk

c-raveendranath

കണ്ണൂര്‍: സംസ്ഥാനത്തെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ എല്ലാ അധ്യാപകര്‍ക്കും ഇംഗ്ലീഷ് ഭാഷാ പരിശീലനം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. എല്ലാ അധ്യാപകരെയും ഇംഗ്ലീഷ് പറയാനും പഠിപ്പിക്കാനുമുള്ള പരിശീലനം നല്‍കുന്ന പരിപാടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് ഭാഷകള്‍ എല്ലാ അധ്യാപകരെയും പഠിപ്പിക്കും. ഈ മൂന്ന് ഭാഷകളും പറയാനെങ്കിലും വിദ്യാര്‍ഥികള്‍ പഠിക്കണം. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ത്രിമാനത്തില്‍ നിന്ന് പിന്നിട്ട് ചതുര്‍മാന സംവിധാനങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനായി ഒന്നര ലക്ഷത്തോളം അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. സമയാധിഷ്ടിതമാണ് ചതുര്‍മാനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളും ഹൈടെക്ക് ആക്കി മാറ്റും. മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day