|    Dec 4 Sun, 2016 11:52 pm
FLASH NEWS

അധ്യാപകനെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു

Published : 26th October 2016 | Posted By: SMR

പേരാമ്പ്ര: ചെറുവണ്ണൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌ക്കൂള്‍ അധ്യാപകനും കെഎസ്ടിഎ പ്രവര്‍ത്തകനുമായ ജിതേഷ് പയ്യോളിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെംബറും ഡിവൈഎഫ്‌ഐ നേതാവുമായ സി എം ബാബുവിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സംഘം ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സ്‌കൂളിലെ സഹഅധ്യാപകനായ സബിന്‍ എന്നയാളുടെ അപ്രൂവല്‍ വിദ്യാഭ്യാസ വകുപ്പ് തള്ളിയതിന് ഉത്തരവാദി സ്‌ക്കൂള്‍ മാനേജര്‍ പയ്യോളി ഗംഗാധരന്‍ കിടാവിന്റെ മകന്‍ കൂടിയായ ജിതേഷ് ആണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. അപ്രൂവല്‍ തള്ളിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ സബിന്‍ സ്‌കൂളില്‍ ഒരു കത്തെഴുതി വച്ച് സ്ഥലം വിട്ടിരുന്നു. ഇതോടെ അധ്യാപകനെ കാണാതായതിന് ഉത്തരവാദി മാനേജരും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ഡി വൈഎഫ്‌ഐ  സ്‌ക ൂള്‍ ഉപരോധിച്ചതും അധ്യാപകനെതിരേ അക്രമം അഴിച്ചുവിട്ടതും. സ്‌കൂളിലെ സംഭവങ്ങള്‍ നേരിട്ടു കണ്ട വിദ്യാര്‍ഥികള്‍ ഭയവിഹ്വലരായി സ്‌കൂളില്‍ നിന്ന് പുറത്തുകടന്നു. ഇതു കാരണം ഇന്ന് സ്‌കൂള്‍ പ്രവര്‍ത്തിച്ചില്ല. പേരാമ്പ്രയില്‍ നിന്ന് സിഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലിസ് സംഘമാണ് അധ്യാപകനെ മോചിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day