|    Dec 11 Sun, 2016 7:21 pm
FLASH NEWS

അധികൃതര്‍ നടപടിയെടുക്കണമെന്ന്; അനധികൃത മണല്‍ക്കടത്തും ചീട്ടുകളിയും ജനങ്ങളുടെ സൈ്വരം കെടുത്തുന്നു

Published : 28th November 2016 | Posted By: SMR

അഡൂര്‍: ആദൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ അനധികൃത മണല്‍ കടത്ത്, പണം വച്ചുള്ള ചീട്ടുകളി വ്യാപകമാകുന്നതായി പരാതി. അതിര്‍ത്തി പ്രദേശത്തെ പുഴകളില്‍ നിന്നാണ് മണല്‍ കടത്ത് സംഘം രാത്രിയോ പകലോ വ്യത്യാസമില്ലാതെ മണല്‍ കടത്തുന്നത്. ലോറികളിലും മറ്റും കടത്തികൊണ്ടുവരുന്ന മണല്‍ രഹസ്യ കേന്ദ്രങ്ങളില്‍ ഇറക്കി അവിടെ നിന്നും ടിപ്പര്‍ ലോറികളിലും ടെംപോ വാനുകളിലും വന്‍ തുകക്ക് ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് പതിവ്. ചില സമയങ്ങളില്‍ പോലിസിന്റെ നീക്കങ്ങള്‍ മനസ്സിലാക്കി അഡൂര്‍ റോഡരികില്‍ തന്നെ ഇറക്കി ലോറികള്‍ കടന്ന് പോകാത്ത സ്ഥലങ്ങളിലേക്ക് ചെറു വാഹനങ്ങളില്‍ കടത്തുന്നതായും പരാതിയുണ്ട്. അഡൂര്‍ ടൗണ്‍, ക്ഷേത്ര പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ രഹസ്യ സ്ഥലങ്ങളിലാണ് മണല്‍ സൂക്ഷിക്കുന്നത്. ഇവിടെക്ക് പോലിസ് എത്താത്തത് മണല്‍ കടത്ത് സംഘത്തിന് അനുഗ്രഹമാകുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ചീറിപ്പായുന്ന ടിപ്പര്‍ ലോറികള്‍ കാല്‍ നട യാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഭീഷണിയാവുന്നതായി ആക്ഷേപമുണ്ട്. മണല്‍ കടത്ത് സംഘം ഒരു വശത്ത് ഭീകരാന്തരിക്ഷം സൃഷ്ടിക്കുമ്പോള്‍ മറ്റൊരു വശത്ത് പണം വച്ചുള്ള ചീട്ടുകളിയും സജീവമാണ്. അഡൂര്‍, പാണ്ടി, വെള്ളച്ചേരി, ചന്ദനക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ചീട്ടുകളി സംഘം വിലസുന്നത്. അഡൂരിലെ ഒരു വീട് കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ കളിയാണത്രെ നടക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിലേക്ക് ജില്ലക്കകത്തും പുറത്തുമുള്ളവരല്ലാതെ കര്‍ണാടകയില്‍ നിന്ന് പോലും വാഹനങ്ങളില്‍ കളിക്കാരെത്തുന്നുണ്ട്. പലപ്പോഴും ചീട്ടുകളി സംഘങ്ങള്‍ ഏറ്റുമുട്ടുന്നത് തദ്ദേശവാസികള്‍ക്ക് ദുരിതമാകുന്നു. അനധികൃത മണ ല്‍ കടത്തിനും ചീട്ടുകളി സംഘത്തിനും തടയിടാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക