|    Dec 7 Wed, 2016 9:49 pm
FLASH NEWS

അധികൃതരുടെ കനിവ് കാത്ത് നരിക്കുനി ഗവ. ആശുപത്രി

Published : 26th November 2016 | Posted By: SMR

നരിക്കുനി: നരിക്കുനിയിലെയും പത്ത് സമീപ പഞ്ചായത്തുകളിലെയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന നരിക്കുനി ഗവ. ആശുപത്രി അധികൃതരുടെ കനിവ് തേടുന്നു. 1963ല്‍ പ്രൈമറി ഹെല്‍ത്ത് സെന്ററായാണ് ഈ ആതുരാലയത്തിന് തുടക്കമിടുന്നത്. നാട്ടുകാരുടെ നിരന്തര ആവശ്യങ്ങളെ തുടര്‍ന്ന് 1985ല്‍ കിടത്തിചികില്‍സയും തുടങ്ങി. 1991ലാണ് സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. മുമ്പ് ദിവസേന നിരവധി പ്രസവങ്ങള്‍ നടന്നിരുന്ന ഈ ആശുപത്രിയിലെ പ്രസവ വാര്‍ഡ് ഗൈനക്കോളജിസ്റ്റില്ലാത്തതിനാല്‍ ഇപ്പോള്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. ഈ ആശുപത്രിയില്‍ പ്രസവ ചികില്‍സ ഇല്ലാത്തതിനാല്‍ പ്രദേശത്തുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനെയും നഗരത്തിലെ മറ്റ് സ്വകാര്യ ആശുപത്രികളെയുമാണ് ആശ്രയിക്കുന്നത്.ഇത് സാധാരണക്കാര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുമുണ്ടാക്കുന്നു. ഗൈനക്കോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുമെന്ന് ഏഴ് വര്‍ഷം മുമ്പ് അന്നത്തെ ആരോഗ്യ മന്ത്രി പി കെ ശ്രീമതി പ്രഖ്യാപിച്ചിരുന്നെങ്കിലും പാഴ് വാക്കായി മാറിയിരിക്കുകയാണ്. കഴിഞ്ഞ യു ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ ആതുരാലയത്തെ താലൂക്കാശുപത്രിയായി ഉയര്‍ത്തുമെന്നുള്ള ഒരു പ്രഖ്യാപനവും ആരോഗ്യമന്ത്രി നിയമസഭയില്‍ നടത്തിയിരുന്നു. ഇപ്പോള്‍ പകല്‍ 11 മണി വരെയുള്ള ഒപി കഴിഞ്ഞാല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ചികില്‍സലഭിക്കാത്ത അവസ്ഥയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day