|    Dec 3 Sat, 2016 1:31 am
FLASH NEWS

അധികൃതരുടെ അനാസ്ഥ; സുല്‍ത്താന്‍പേട്ട ബാങ്കിനു മുന്നിലെ സിഗ്നല്‍ സംവിധാനം നോക്കുകുത്തിയാവുന്നു

Published : 22nd November 2016 | Posted By: SMR

പാലക്കാട്്: നഗരത്തിലെ പ്രധാന കവലയായ സുല്‍ത്താന്‍പേട്ട  ജങ്ഷനു സമീപം ജില്ലാ സഹകരണ ബാങ്കിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള സിഗ്നല്‍ സംവിധാനം പരസ്യപ്പലകയായി നോക്കുകുത്തിയാവുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി ഹെഡ്‌പോസ്റ്റോഫിസ് മുതല്‍ സഹകരണ ബാങ്കിനു മുന്‍വശം വരെ അശാസ്ത്രീയമായി ട്രാഫിക് പോലിസ് ഡിവൈഡറുകള്‍ സ്ഥാപിച്ചിരുന്നു. ഇതുമൂലം വെള്ളാന്‍തെരുവില്‍ നിന്നും വരുന്ന വാഹനങ്ങള്‍ നഗരസഭ കോംപ്ലക്‌സിനു മുന്നില്‍ യൂടേണ്‍ തിരിയുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാവുകയായിരുന്നു. ഒടുവില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രദേശവാസികളുടെയും പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഡിവൈഡറുകള്‍ എടുത്തു മാറ്റിയിരുന്നുവെങ്കിലും സിഗ്നലുകളുടെ പ്രവര്‍ത്തനം പഴയപടി തന്നെയാണ്.വെള്ളാന്‍ തെരുവുഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്ക് ഹെഡ്‌പോസ്റ്റാഫിസ് റോഡിലേക്ക്  പ്രവേശിക്കുവാന്‍ താരേക്കാട്  ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ നിര്‍ത്തുന്നതിനായിട്ടാണ് ഇവിടെ സിഗ്നല്‍ സ്ഥാപിച്ചത്. സുല്‍ത്താന്‍പേട്ട ജങ്ഷനിലെ സിഗ്നല്‍ സംവിധാനത്തില്‍ റെഡ്‌ലൈറ്റ് ആവുമ്പോള്‍ ഇവിടെ ഗ്രീന്‍ ലൈറ്റ് വേണം തെളിയാന്‍. മാത്രമല്ല റോഡിലേക്ക് തിരിയുന്നതിന്റെ മുമ്പിലാണ് സിഗ്നല്‍ പോസ്റ്റുകള്‍ സ്ഥാപിക്കേണ്ടത്. ആയതിനാല്‍ സുല്‍ത്താന്‍പേട്ട  സിഗ്നലിലും ബാങ്കിനു മുന്നില്‍ അടുത്തിടെ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റിലും ഒരേസമയത്ത് പച്ചയും  ചുവപ്പും  ലൈറ്റുകള്‍ കത്തുന്നതാണ് ഇവിടെ അപകടത്തിന് കാരണമാവുന്നത്. തീര്‍ത്തും പരസ്യപ്പലകകളായി മാറുന്ന സിഗ്നല്‍ പോസ്റ്റുകള്‍ നഗരസഭ കണ്ടില്ലെന്നു നടിക്കുകയാണ്. കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയുടെ സഹകരണത്താല്‍ നഗരത്തിലെ പരസ്യ ഏജന്‍സിയാണ് പരസ്യം നല്‍കുന്നതു വഴി സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ പ്രതിമാസം കൊയ്യുന്നത്. 2014-ല്‍ കലോല്‍സവത്തിന്റെ  ഭാഗമായി ഫ്രീ ട്രാഫിക്‌സോണ്‍ (സ്വതന്ത്ര സഞ്ചാര മേഖല) ആയി പ്രഖ്യാപിച്ച സുല്‍ത്താന്‍പേട്ട ജംഗ്ഷനിലെ റൈറ്റ് ടേണ്‍ എടുത്തു കളഞ്ഞിരുന്നുവെങ്കിലും  ഇപ്പോള്‍ റൈറ്റ് ടേണ്‍ പുനഃസ്ഥാപിച്ചിട്ടും പോക്കറ്റ് റോഡുകളിലൂടെയുള്ള വാഹനങ്ങളുടെ കടന്നുകയറ്റം പഴയപോലെത്തന്നെയാണ്. കോയമ്പത്തൂര്‍ റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വെള്ളാന്‍ തെരുവ്, പബ്ലിക് ലൈബ്രറി റോഡ് എന്നിവിടങ്ങളിലൂടെ കയറി എച്ച്.പി.ഒ റോഡിലേക്ക് പ്രവേശിക്കുന്നതിനാല്‍ ഇവിടെ സദാ സമയം തിരക്കിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day