|    Dec 5 Mon, 2016 3:50 am

അധികാരി വനിതകള്‍

Published : 29th October 2016 | Posted By: SMR

അധികാരത്തിലിരിക്കുന്നവര്‍ പലവിധ കുരിശുകള്‍ പേറണം. അഴിമതിയാരോപണവും അപഖ്യാതികളും മാനഹാനിയുമെല്ലാം പൊതുജീവിതത്തില്‍ പേറേണ്ടിവരും. എന്നാല്‍, പൊതുജീവിതത്തില്‍ വനിതകള്‍ക്ക് മറ്റൊരു ഭാരം കൂടി പേറേണ്ടതുണ്ടെന്ന് സമീപകാല വാര്‍ത്തകളില്‍നിന്നു തെളിയുന്നു. അത് സ്വന്തം ഭര്‍ത്താവിന്റെ ഭാരം തന്നെയാണ്.
കേരളത്തിലെ വനിതാ മന്ത്രി പറയുന്നത്, തനിക്കും ഭര്‍ത്താവിനുമെതിരേ ആരൊക്കെയോ അഴിമതിയാരോപണവുമായി വരുന്നു എന്നതാണ്. ഭര്‍ത്താവായതിനാല്‍ കക്ഷിയുടെ ഇടപാടുകളെക്കുറിച്ച് പരിശോധനയ്‌ക്കൊന്നും മന്ത്രി തയ്യാറാവാനിടയില്ല. കാരണം, വീട്ടില്‍ ശാന്തിയാണല്ലോ പ്രധാനം.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ പ്രശ്‌നവും ഭര്‍ത്താവ് തന്നെ. ബില്‍ ക്ലിന്റന്‍ രണ്ടുതവണ പ്രസിഡന്റായിരുന്നു; ഭാര്യ വിദേശകാര്യ സെക്രട്ടറിയും. പ്രസിഡന്റ് പദവി വിട്ടശേഷം ക്ലിന്റന്റെ പ്രധാന പരിപാടികളിലൊന്ന് കാശു വാങ്ങി പ്രസംഗം നടത്തുകയാണ്. സ്ഥാപിതതാല്‍പര്യക്കാര്‍ വന്‍തുകയാണ് അതിനു പ്രതിഫലമായി നല്‍കിയത്. 2001ല്‍ ക്ലിന്റന്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം ഈ വകയിലുണ്ടാക്കിയ വരുമാനം ചില്ലറയല്ല- 154 ദശലക്ഷം ഡോളര്‍!
ഈ വരുമാനത്തില്‍ 50 ദശലക്ഷം ഡോളര്‍ വന്നുചേര്‍ന്നത് 2009-13 കാലത്താണ്. എന്നുവച്ചാല്‍, ഭാര്യ വിദേശകാര്യ സെക്രട്ടറിയായിരിക്കുന്ന വേളയില്‍. മുന്‍ പ്രസിഡന്റുമാര്‍ക്ക് കാലം കഴിയുമ്പോള്‍ കമ്പോളനിലവാരം കുറയുകയാണ് പതിവ്. ബില്‍ ക്ലിന്റന്റെ കാര്യത്തില്‍ പക്ഷേ, കാലം കഴിഞ്ഞപ്പോള്‍ വരുമാനം കുതിച്ചുകയറി. ഭാര്യ ഉന്നതപദവിയിലിരുന്നതുമായി അതിനു ബന്ധമുണ്ടോ എന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day