|    Dec 11 Sun, 2016 7:43 am

അധികബാച്ചിലെ എച്ച്എസ്എസ് അധ്യാപകരുടെ ശമ്പളം ദിവസവേതനത്തിലൊതുക്കി

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: 2014-15 അധ്യായന വര്‍ഷത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച അധിക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും ബാച്ചിലെയും അധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ ദിവസ വേതനത്തിലൊതുക്കി. ഇതോടെ തസ്തിക സൃഷ്ടിച്ചു സ്ഥിര നിയമനം നടത്തണമെന്ന അധ്യാപകരുടെ ആവശ്യം അനിശ്ചിതത്വത്തിലായി. കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി വേതനമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന അധ്യാപകരുടെ തസ്തിക നിര്‍ണയിച്ച് എത്രയും വേഗത്തില്‍ ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനകള്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. അവസാന ഘട്ടത്തില്‍ ഇടത് അധ്യാപക സംഘടനകളും പ്രശ്‌നത്തില്‍ ഇടപെട്ടു. എങ്കിലും ധനവകുപ്പിന്റെ പിടിവാശിമൂലമാണ് അധ്യാപകരുടെ ആവശ്യം അംഗീകരിക്കാതെ ദിവസ വേദനത്തില്‍ ഒതുക്കിയിരിക്കുന്നതെന്ന് നോണ്‍ അപ്രൂവ്ഡ് അധ്യാപക സംഘടനകള്‍ ആരോപിച്ചു. മൂന്നുവര്‍ഷത്തോളമായി യാതൊരു വേതനവുമില്ലാതെ ജോലി ചെയ്ത അധ്യാപകരുടെ സ്ഥിര നിയമനം വര്‍ഷങ്ങള്‍ നീട്ടികൊണ്ട് പോകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍, എ്‌യഡഡ് സ്‌കൂളിലെ അധ്യാപകര്‍ക്ക് അതാതു കാലങ്ങളില്‍ നിലവിലുണ്ടായിരുന്ന വേതനം പ്രവര്‍ത്തി ദിവസം കണക്കാക്കി നല്‍കാനാണ് ഉത്തരവ്. വേതനം നല്‍കുന്നതിന് മുമ്പായി 2014 ജൂലൈ 31 ലെ സര്‍ക്കാര്‍ ഉത്തരവ് സ്‌കൂളുകള്‍  പാലിച്ചിട്ടുണ്ടെന്നും ഹയര്‍ സെക്കന്‍ഡറി  സ ബോഡിനേറ്റ സര്‍വീസ് റൂള്‍സ്ലേറ്റ് സര്‍വീസ് റൂള്‍ പ്രകാരമുള്ള യോഗ്യതകള്‍ അധ്യാപകര്‍ക്കുണ്ടെന്നും റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പുവരുത്തണം. സേവനം ചെയ്ത കാലയളവും സ്‌കൂളുകള്‍ക്കുള്ള സര്‍ക്കാര്‍ അനുമതി എന്നിവയും ആര്‍ഡിഡി പരിശോധിക്കണം. സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും തസ്തിക നിര്‍ണയം നടത്തും വരെ അനിശ്ചിതകാല സമരം നടത്തുമെന്നും നോണ്‍ അപ്രൂവ്ഡ് അധ്യാപക സംഘടനകള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക