|    Dec 5 Mon, 2016 8:00 pm
FLASH NEWS

അധാര്‍മികത അഴിമതിക്ക് വഴിയൊരുക്കും: ജസ്റ്റിസ് വി എസ് ബിന്ദുകുമാരി

Published : 2nd November 2016 | Posted By: SMR

കോട്ടയം: അഴിമതി  ഇല്ലാതാവണമെങ്കില്‍ അധാര്‍മികത മനസ്സില്‍ നിന്ന് പൂര്‍ണമായി മാറണമെന്നും വരും തലമുറയെ അഴിമതി വിമുക്തമാക്കാന്‍ കുട്ടികള്‍ക്ക് ശൈശവം മുതല്‍ തന്നെ ഉത്തമമൂല്യങ്ങള്‍ പകര്‍ന്നുനല്‍കണമെന്നും കോട്ടയം അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് വി എസ് ബിന്ദുകുമാരി. റബര്‍ ബോര്‍ഡിലെ വിജിലന്‍സ് വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അഴിമതി അടിച്ചമര്‍ത്താന്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ആയുധമാണ് വിവരാവകാശനിയമമെന്നും ഇതിനെ ഫലപ്രദമായി ഉപയോഗിക്കണമെന്നും അവര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ സത്യത്തിനു വേണ്ടി നിലകൊള്ളണമെന്നും അഴിമതി ചിന്തയില്‍ നിന്നുതന്നെ മാറ്റണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എ അജിത്കുമാര്‍ പറഞ്ഞു. മേലുദ്യോഗസ്ഥന്റെ ഇംഗിതത്തിനനുസരിച്ചല്ല, നിയമങ്ങള്‍ക്ക് അനുസൃതമായാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. റബര്‍ബോര്‍ഡിന്റെ സെക്രട്ടറി ഇന്‍ ചാര്‍ജും ഫിനാന്‍സ് ഡയറക്ടറുമായ വിജു ചാക്കോ, വിജിലന്‍സ് ഓഫിസര്‍ തോമസ് അഗസ്റ്റിന്‍, അസിസ്റ്റന്റ് വിജിലന്‍സ് ഓഫിസര്‍ എസ് പി രമേശന്‍ സംസാരിച്ചു.സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശാനുസരണം 2016 ഒക്‌ടോബര്‍ 31 മുതല്‍ ഈ മാസം അഞ്ചു വരെയാണ് റബര്‍ ബോര്‍ഡില്‍ വിജിലന്‍സ് വാരാചരണം നടക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബോര്‍ഡിന്റെ കേന്ദ്ര ഓഫിസില്‍ അഴിമതി നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജീവനക്കാര്‍ക്കും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ മല്‍സരങ്ങളും കോളജ് വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മല്‍സരവും ഉണ്ടായിരിക്കും. നാലിന് ഇന്ത്യന്‍ റബര്‍ ഗവേഷണ കേന്ദ്രത്തില്‍ വച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍ മുന്‍ കേന്ദ്ര സെക്രട്ടറിയും മുന്‍ മുന്‍ യുപിഎസ്‌സി മെംബറുമായ കെ റോയി പോള്‍  മുഖ്യാതിഥിയായിരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day