|    Dec 7 Wed, 2016 7:57 pm
FLASH NEWS

അദിതി മരണത്തിന് കീഴടങ്ങിയത് ക്രൂരമായ പീഡനത്തിനൊടുവില്‍

Published : 4th November 2016 | Posted By: SMR

കോഴിക്കോട്: അദിതി മരണത്തിന് കീഴടങ്ങിയത് ക്രൂരമായ പീഡനമേറ്റ ശേഷം. ദിവസങ്ങളോളം പട്ടിണിക്കിട്ടതിനാല്‍ അവശയായ അതിദിയെ അരയ്ക്കുതാഴെ സാരമായി പൊള്ളിയ നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.മെഡി. കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ കഴുത്ത് പിരിച്ചു ഞെരിച്ചതായും നഖംകൊണ്ട് മുറിവേല്‍പ്പിച്ചതായും ചൂടുവെള്ളത്തില്‍ കൈകാലുകള്‍ താഴ്ത്തിയതായും അരയ്ക്ക് താഴെ ജനനേന്ദ്രിയം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചതായും കണ്ടെത്തിയിരുന്നു. പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനങ്ങള്‍ വിവരിക്കുന്ന 475 പേജ് കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ നടക്കാവ് സിഐ പി കെ സന്തോഷ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടും പോലിസ് റിപോര്‍ട്ടിലും വൈരുധ്യമുണ്ടായിരുന്നു. മരണ കാരണം സംബന്ധിച്ച് ഒരേ നിഗമനത്തിലാണ് ഇരുവിഭാഗവും എത്തിയതെങ്കിലും കുട്ടി പീഡിപ്പിക്കപ്പെട്ട രീതിയിലെ കണ്ടെത്തലുകളിലാണ് വൈരുധ്യം. ഒമ്പത് പേജുള്ള പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ മരണ കാരണം കഠിന ക്ഷതമാണെന്നാണ് വ്യക്തമാക്കിയിരുന്നത്. പോലിസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലും ക്രൂര പീഡനമാണ് മരണകാരണമെന്നാണ് പറയുന്നത്. അതേസമയം, പട്ടികകൊണ്ട് അദിഥിയെ മര്‍ദിച്ചെന്ന പോലിസിന്റെ വാദത്തിന് വിരുദ്ധമായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഉരുട്ടിക്കൊലയ്ക്കു സമാനമായ മര്‍ദനമേറ്റെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ടായിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day