|    Dec 9 Fri, 2016 8:58 pm
FLASH NEWS

അത്തിപ്പൊറ്റ താല്‍ക്കാലിക ബദല്‍ റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു

Published : 10th November 2016 | Posted By: SMR

ആലത്തൂര്‍: അത്തിപ്പൊറ്റ പാലം പൊളിച്ചുപണിയുന്നതിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തീകരിച്ച ബദല്‍ റോഡ് ഇന്നലെ ഉച്ചയോടെ ഗതാഗതത്തിന് തുറന്നു കൊടുത്തു. സുരക്ഷ ഉറപ്പാക്കണമെന്ന് താലൂക്ക് വികസന സമിതി പൊതുമരാമത്ത് നിരത്ത് വിഭാഗത്തോട് ആവശ്യപ്പെട്ടത് അനുസരിച്ച്  താല്‍ക്കാലിക പാതയുടെ ഇരുഭാഗത്തും കമ്പിവേലി ഒരുക്കിയിട്ടുണ്ട്. ശക്തമായ മഴ ,അമിതഭാരം കയറ്റുന്ന ടോറസ് ലോറികള്‍ എന്നിവയെ പ്രതിരോധിക്കാനുള്ള ഉറപ്പ് പാലത്തിനുണ്ടെന്ന് തഹസില്‍ദാറുടെ നേതൃത്വത്തില്‍ പരിശോധിച്ച് ഉറപ്പു വരുത്തി. രാവിലെ അഞ്ച് മുതല്‍ രാത്രി പത്ത് വരെ മാത്രമേ വലിയ വാഹനങ്ങള്‍ക്ക് സഞ്ചാരം അനുവദിച്ചിട്ടുള്ളൂ. ഇരുചക്ര വാഹനങ്ങള്‍ക്ക് എത് സമയത്തും സഞ്ചരിക്കാന്‍ കഴിയും. സ്വകാര്യ ബസ്സുടമകളും അഞ്ചോളം വരുന്ന ക്രഷര്‍ ഉടമകളും സംയുക്തമായാണ് താല്‍ക്കാലിക പാത യാഥാര്‍ഥ്യമാക്കിയത്. താല്‍ക്കാലിക പാതയിലൂടെയുള്ള സഞ്ചാരത്തിന് 20 കിലോമീറ്റര്‍ സ്പീഡില്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ എന്ന് ആലത്തൂര്‍ പോലിസ് അറിയിച്ചിട്ടുണ്ട്. അത്തിപ്പൊറ്റ പഴയ പാലത്തിലുണ്ടായിരുന്നതു പോലെ ഒറ്റവരി ഗതാഗതമാണ് താല്‍ക്കാലിക പാതയിലും നടപ്പാക്കിയിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബര്‍ 14നാണ് അത്തിപ്പാറ്റ പഴയപാലം പൊളിച്ചത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പത്തനാപുരം തോണിപ്പാടം വഴി. തിരിച്ചുവിട്ടിരുന്നു. തരൂര്‍, പഴമ്പാലക്കോട്, അത്തിപ്പൊറ്റ, തോലനൂര്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുള്‍പ്പടെയുള്ള യാത്രക്കാരാണ് ഇതുമൂലം ദുരിതം അനുഭവിച്ചത്. ഇതിനാണ് താല്‍ക്കാലിക പാത തുറന്നു കൊടുത്തതോടെ താല്‍ക്കാലിക പരിഹാരമായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day