|    Dec 4 Sun, 2016 5:18 am
FLASH NEWS

‘അത്താഴപ്പൊതി’ 200 ദിനം പിന്നിട്ടു

Published : 19th November 2016 | Posted By: SMR

ഹരിപ്പാട്: വിശപ്പിന്റെ വില അറിയുന്നവരുടെ പിന്തുണയാല്‍ ഹരിപ്പാട് കേന്ദ്രീകരിച്ച് നടന്നുവരുന്ന ‘അത്താഴപ്പൊതി’ 200 ദിവസം പിന്നിട്ടു. 200-ാം ദിനത്തില്‍ ഭക്ഷണവിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചലച്ചിത്ര സീരിയല്‍ താരം കുളപ്പുള്ളി ലീലയും ചേര്‍ന്ന് നിര്‍വഹിച്ചു. അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ സര്‍ജു മുതുകുളത്തിന്റെ നേതൃത്വത്തില്‍ ഒരുപറ്റം ചെറുപ്പക്കാരാണ് ഈ സംരഭത്തിന് പിന്നില്‍. 2016 മെയ് ഒന്നിന് തുടക്കം കുറിച്ച പദ്ധതി ഒരു ദിവസംപോലും മുടങ്ങാതെ നടത്താനായതിന്റെ ചാരിതാര്‍ഥ്യത്തിലാണിവര്‍. തെരുവില്‍ അലയുന്ന നിരാലംബര്‍ക്കും ഗവ. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നിര്‍ദ്ധനര്‍ക്കും അത്താഴ ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് കൂടാതെ നിരവധി കുടുംബങ്ങളുടെ മുഴുവന്‍ ഭക്ഷണ സാധനങ്ങളും മാസംതോറും ഇവര്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നുണ്ട്. നിര്‍ദ്ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം, രക്തദാനം എന്നിവയും കൂട്ടായ്മ ചെയ്തുവരുന്നു.സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ 944 744 8608 എന്ന നമ്പരില്‍ ബന്ധപ്പെടണം200-ാം ദിവസത്തില്‍ മാവേലിക്കര തെക്കേക്കര സ്വദേശി പി ബിജുവിന്റെ കുടുംബത്തിന് പലചരക്കു സാധനങ്ങളും പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് ഭക്ഷണസാധനങ്ങളും നല്‍കുകയുണ്ടായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day