|    Dec 2 Fri, 2016 11:27 pm
FLASH NEWS

അതിശക്തമായ ഇടിമിന്നലില്‍ എടക്കര മേഖലയില്‍ വ്യാപക നാശനഷ്ടം

Published : 1st November 2016 | Posted By: SMR

എടക്കര: തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അതിശക്തമായ ഇടിമിന്നലില്‍ എടക്കര മേഖലയില്‍ വ്യാപക നാശ നഷ്ടം. നിരവധിയാളുകളുടെ ഇലക്‌ട്രോണിക്‌സ്് ഉപകരണങ്ങള്‍ നശിച്ചു. ചാത്തംമുണ്ടയില്‍ ഇടി മിന്നലില്‍ വീടിന്റെ ചുമര്‍ വിണ്ടുകീറി. ചീത്തുകല്ലിലെ മണലൊടി മോന്‍സിയുടെ വീടിന്റെ ചുമരാണ് വിണ്ടുകീറിയത്. ശ്രീനിലയം പ്രമോദ്, മാട്ടുമ്മല്‍ സലീം, മണലൊടി ജല്‍സ, പുള്ളിയില്‍ അഹമ്മദ്കുട്ടി, ശ്രീനിലയം വിനോദ്, ചാത്തംമുണ്ട ഹംസ തുടങ്ങി നിരവധിയാളുകളുടെ ടെലിവിഷന്‍, ഫ്രിഡ്ജ്, കേബിള്‍ ടിവി സെറ്റ്അപ് ബോക്‌സ്, ലൈറ്റുകള്‍ തുടങ്ങി നിരവധി ഉപകരണങ്ങള്‍  കത്തിനശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അതിശക്തമായ ഇടിയും മഴയുമുണ്ടായത്. കനത്ത മഴയും മേഖലയിലുണ്ടായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day