|    Dec 8 Thu, 2016 5:28 pm
FLASH NEWS

അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം

Published : 25th October 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ ആക്രമണം. രണ്ടു സംഭവങ്ങളില്‍ ബിഎസ്എഫ് ജവാനും ആറു വയസ്സുകാരനും കൊല്ലപ്പെട്ടു. ആര്‍എസ് പുര സെക്ടറിലുണ്ടായ വെടിവയ്പിലാണ് ജവാന്‍ കൊല്ലപ്പെട്ടത്. ഇവിടെ മറ്റൊരു ബിഎസ്എഫ് ജവാനും എട്ടു സിവിലിയന്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ രാത്രി നിരവധി തവണയാണ് പാകിസ്താന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയത്.
നെഞ്ചിനു വെടിയേറ്റ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുശീലിനെ ജമ്മുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സുശീല്‍ കുമാര്‍ ഹരിയാന കുരുക്ഷേത്ര സ്വദേശിയാണ്. ആര്‍എസ് പുരയില്‍ പര്‍ഗ്വാള്‍, കനചക് മേഖലകളിലാണ് പാക് ആക്രമണമുണ്ടായത്. ശക്തമായ തിരിച്ചടി നല്‍കിയതായും ബിഎസ്എഫ് അറിയിച്ചു. കനചക് മേഖലയിലുണ്ടായ ആക്രമണത്തിലാണ് ബിഹാറില്‍ നിന്നു കുടിയേറിയ തൊഴിലാളി കുടുംബത്തിലെ വിക്‌സി എന്ന ആറുവയസ്സുകാരന്‍ കൊല്ലപ്പെട്ടത്.
ബഹ്‌റയ്ന്‍ സന്ദര്‍ശിക്കുന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആക്രമണത്തെ തുടര്‍ന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ കെ ശര്‍മയുമായി ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. കഴിഞ്ഞ വെള്ളിയാഴ്ച ബിഎസ്എഫ് ജവാന്‍ ഗുര്‍ണാംസിങ് കൊല്ലപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day