|    Dec 11 Sun, 2016 5:22 pm
FLASH NEWS

അതിര്‍ത്തിയില്‍ പാക് വെടി: ഒരു സൈനികന്‍ കൂടി മരിച്ചു

Published : 9th November 2016 | Posted By: SMR

ജമ്മു: അതിര്‍ത്തിയില്‍ പാകിസ്താന്‍ സേനയുടെ വെടിവയ്പില്‍ ഇന്ത്യന്‍ സൈനികന്‍ മരിച്ചു. ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ നൗഷേറ മേഖലയിലെ വെടിവയ്പിലാണ് സൈനികന്‍ മരിച്ചത്. റജൗരിയിലും പൂഞ്ച് ജില്ലയിലും ഇന്ത്യന്‍ കാവല്‍പ്പുരകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണം നടന്നുവെന്ന് സൈന്യത്തിന്റെ ഉത്തര കമാന്‍ഡ് ഓഫിസര്‍ അറിയിച്ചു. ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന്റെ മൂന്നു സൈനിക കാവല്‍പ്പുരകള്‍ തകര്‍ന്നു.
120 എംഎം മോര്‍ട്ടാറുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ചായിരുന്നു പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്. കലാല്‍ മേഖലയില്‍ പാകിസ്താന്റെ വെടിവയ്പില്‍ രണ്ടു ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച അതിര്‍ത്തിയില്‍ രണ്ടു ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക