|    Dec 3 Sat, 2016 11:08 pm
FLASH NEWS

അതിര്‍ത്തിയില്‍ തിരിച്ചടിച്ച് ഇന്ത്യ;15 പാക് സൈനികര്‍ കൊല്ലപ്പെട്ടു

Published : 28th October 2016 | Posted By: mi.ptk

army-web

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ഇന്ത്യയുടെ മറുപടി. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
13 റേഞ്ചഴ്‌സ് സൈനികരും രണ്ട് ഫ്രോണ്ടിയര്‍ ഫോഴ്‌സ സൈനികരുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പാകിസ്താന്‍ നടത്തുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ഇന്ത്യ ശക്തമായ മറുപടി നല്‍കിയതായി മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അരുണ്‍ കുമാര്‍ പറഞ്ഞു.പാക് അധിനിവേശ കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ പ്രത്യാക്രമണമാണിത്.
രജോരി,സാംബെ,ആര്‍എസ് പുര,സചേത്ഗഡ് എന്നീ മേഖലകൡ കഴിഞ്ഞ 24 മണിക്കൂറായി വെടിവെപ്പ് തുടരുകയാണ്. അതിര്‍ത്തി പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുകയും 200 കിലോമീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഒരാഴ്ച മുമ്പ് ജമ്മു-കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ ബിഎസ്എഫ് നടത്തിയ തിരിച്ചടിയില്‍ ഏഴ് പാക് സൈനികരും ഒരു അക്രമിയും കൊല്ലപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 123 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day