|    Dec 6 Tue, 2016 5:40 pm
FLASH NEWS

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല: രമേശ് ചെന്നിത്തല

Published : 12th November 2016 | Posted By: SMR

ചാലക്കുടി: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ കോണ്‍ഗ്രസ്സ് അനുവദിക്കില്ലെന്നും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന നിര്‍ദ്ദിഷ്ട പദ്ധതി വേണ്ടെന്നാണ് യുഡിഎഫിന്റെ നയമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിരപ്പിള്ളി പദ്ധതിയെ സംബന്ധിച്ചുള്ള യുഡിഎഫിന്റെ നയപ്രഖ്യാപനം വാഴച്ചാലില്‍ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 163 മെഗാവാട്ട് വൈദ്യുതിക്കായി 1500കോടി രൂപ ചിലവാക്കുന്ന തരത്തിലുള്ള പ്രോജക്ടാണ് കെഎസ്ഇബി തയ്യാറാക്കിയിട്ടുള്ളത്. ഒരു മെഗാവാട്ട് മുതല്‍ അഞ്ച് മെഗാവാട്ട് വരെയുള്ള ചെറിയ പദ്ധതികളാണ് ലോകത്തുള്ള ഭൂരിഭാഗം രാജ്യങ്ങളിലും നടപ്പിലാക്കുന്നത്. ഡാമുകള്‍ വേണ്ടായെന്ന നിലപാടിലാണ് മറ്റു രാജ്യങ്ങള്‍. ലോകം മുഴുവന്‍ നിലപാട് മാറ്റുമ്പോള്‍ ഇവിടെ മാത്രം വന്‍ പദ്ധതികളാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ജലവൈദ്യുത പദ്ധതികള്‍ക്ക് ബദലായി സോളാര്‍ സംവിധാനം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. നെടുമ്പാശേരി എയര്‍പേര്‍ട്ടിലെ മുഴുവന്‍ പ്രവര്‍ത്തികള്‍ക്കും സോളാറാണ് ഉപയോഗിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് ഡാം നിര്‍മിക്കാന്‍ നീക്കം ഉണ്ടായിരുന്നു. എന്നാല്‍ ഇവിടത്തെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിച്ചപ്പോള്‍ ഇവിടെ ഡാം നിര്‍മിക്കന്നത് അപകടമാണെന്ന് മനസ്സിലായി. ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്തു. അങ്ങനെ അതിരപ്പിള്ളി പദ്ധതി വേണ്ടായെന്ന് യുഡിഎഫ് യോഗം ഐക്യകണ്‌ഠേന പാസാക്കി. അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്ത് സമവായത്തിലെത്താം എന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്. യുഡിഎഫ് ഒരു സമവായത്തിനും തയ്യാറല്ല. യുഡിഎഫ് ഇവിടെ ഉള്ളിടത്തോളം കാലം പദ്ധതി നടപ്പിലാക്കാന്‍ എന്തെങ്കിലും നീക്കം നടത്തിയാല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്ത് വരും. ഭൂമി വിട്ട് നല്‍ണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി വനംവകുപ്പിന് കത്ത് നല്‍കിയിരിക്കുകയാണ്. പദ്ധതി നടപ്പിലാക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതിന്റെ തെളിവാണ്. വൈദ്യുതി മന്ത്രി ഇടപെട്ട് കത്ത് പിന്‍വലിപ്പിക്കണം.  ചാലക്കുടി നി.മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ എബി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day