|    Dec 11 Sun, 2016 7:18 pm
FLASH NEWS

അതിദി വധക്കേസ്; വിധി 3ന്

Published : 27th October 2016 | Posted By: SMR

കോഴിക്കോട്: ഏഴ് വയസ്സുകാരിയെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് പട്ടിണിക്കിട്ട് പീഡിപ്പിച്ച് കൊന്ന കേസില്‍ നവംബര്‍ 3ന് വിചാരണക്കോടതി വിധി പറയും. തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് അതിദി കൊല്ലപ്പെട്ട കേസില്‍ കോഴിക്കോട് ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ ശങ്കരന്‍ നായരാണ് വിധി പറയുക.കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അതിദിയെന്ന ബാലികയുടെ ദാരുണ മരണം. ആദ്യ ഭാര്യ മാവൂര്‍ വെള്ളന്നൂര്‍ എടക്കാട്ട് ഇല്ലത്ത് ശ്രീജ തിരുവമ്പാടിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് സുബ്രഹ്മണ്യന്‍ നമ്പൂതിരി, ദേവിക എന്ന റംല ബീഗത്തെ വിവാഹം ചെയ്യുകയായിരുന്നു. തുടര്‍ന്ന് മക്കളായ അരുണും അതിദിയും പിതാവിനും രണ്ടാനമ്മയ്ക്കുമൊപ്പമാണ് താമസിച്ചത്. അച്ഛന്റെയും രണ്ടാനമ്മയുടെയും ആഴ്ചകളോളം നീണ്ട ശാരീരിക പീഡനത്തിനൊടുവില്‍ 2013 ഏപ്രില്‍ 29 നാണ് ബിലാത്തിക്കുളം ബിഇഎം യുപി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന അതിദി മരണത്തിന് കീഴടങ്ങിയത്.പട്ടിണിക്കിട്ട് അവശയായ അതിദിയെ അരയ്ക്കുതാഴെ സാരമായി പൊള്ളലേറ്റ നിലയില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണപ്പെട്ടതിനാല്‍ പ്രതികള്‍ മൃതദേഹം കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഇടപെട്ട് മെഡിക്കല്‍ കോളജിലെത്തെിച്ചു. തുടര്‍ന്നാണ് ക്രൂരമായ പീഡനകഥ പുറത്തായത്. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ കഴുത്ത് പിരിച്ചു ഞെരിച്ചതായും നഖംകൊണ്ട് മുറിവേല്‍പ്പിച്ചതായും ചൂടുവെള്ളത്തില്‍ കൈകാലുകള്‍ താഴ്ത്തിയതായും അരയ്ക്ക് താഴെ ജനനേന്ദ്രിയം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചതായും കണ്ടെത്തിയിരുന്നു. ആഴ്ചകളോളം ഭക്ഷണം ലഭിക്കാതിരുന്നതിനാല്‍ നന്നെ ശോഷിച്ച് എല്ലും തോലുമായ അവസ്ഥയിലായിരുന്നു ബാലിക.കേസില്‍ അറസ്റ്റിലായ സുബ്രഹ്മണ്യനും ദേവികയും നേരത്തെ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നെങ്കിലും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ദിവസം തന്നെ സുബ്രഹ്മണ്യന്‍ മലപ്പുറത്തെ കുറ്റിപ്പുറത്ത് പിടിയിലായിരുന്നു. തുടര്‍ന്ന് ദേവികയും കോടതിയില്‍ കീഴടങ്ങുകയായിരുന്നു. അതിദിയുടെ സഹോദരന്‍ അരുണ്‍ ഒന്നാം സാക്ഷിയായ കേസില്‍ മൊത്തം 45 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. അതിദിയെ സുബ്രഹ്മണ്യനും രണ്ടാംഭാര്യയും ചേര്‍ന്ന് പീഡിപ്പിക്കുന്നതിന് സാക്ഷ്യം വഹിച്ചതായി അതിദിയുടെ സഹോദരന്‍ അരുണ്‍, അമ്മ ശ്രീജയുടെ മാതാവ്, മാതൃസഹോദരന്‍ ശ്രീജിത്ത്, തുടങ്ങിയവര്‍ വിചാരണക്കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക