|    Dec 9 Fri, 2016 9:22 am
FLASH NEWS

അണ്ണന്‍തമ്പി മല തടിമാഫിയയുടെ പിടിയില്‍; ലക്ഷങ്ങളുടെ മരങ്ങള്‍ മുറിച്ച് കടത്തി

Published : 24th October 2016 | Posted By: SMR

തൊടുപുഴ: ഏലപ്പാറ അണ്ണന്‍തമ്പി മലയില്‍ നിന്ന് തടി മാഫിയ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള തടി വെട്ടിക്കടത്തുന്നു. വര്‍ഷങ്ങള്‍പഴക്കമുള്ള മരങ്ങളാണ് ഇവിടെ നിന്നും വെട്ടിക്കടത്തുന്നത്. സമീപകാലത്തായി ടൈഫോയ്ഡ് ടീ കമ്പനി അവകാശവാദമുന്നയിച്ച് മരങ്ങള്‍ തീക്കോയ് സ്വദേശിക്ക് വിറ്റു. വന്‍മരങ്ങള്‍ വെട്ടി ലോഡ് കയറ്റുമ്പോഴാണ് ജനങ്ങള്‍ അറിയുന്നത്. ഉടന്‍തന്നെ പ്രകൃതിസ്‌നേഹികള്‍ അധികൃതരെ ബന്ധപ്പെടുകയും മരം കൊണ്ട് പോകുന്നത് തടയുകയും ചെയ്തിരുന്നു.എന്നാല്‍ വീണ്ടും തടിവെട്ടാന്‍ ആരംഭിക്കുകയും തടഞ്ഞിട്ടിരുന്ന മരങ്ങള്‍ കൊണ്ട് പോവുകയും ചെയ്തു. റവന്യൂ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇവിടെ നിന്നും മരങ്ങള്‍ കടത്തിക്കൊണ്ട് പോയത്. ഇതേതുടര്‍ന്ന് വീണ്ടും ജനങ്ങള്‍ പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മലയുടെ ഇരു ചെരുവില്‍ നിന്നുമാണ് മരങ്ങള്‍ മുറിച്ച് കടത്തുന്നത്.അടുത്ത ദിവസങ്ങളിലായി മേമലയില്‍ നിന്ന് 6ലോഡ് മരങ്ങളാണ് കടത്തിയത്. വനം റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വന്‍ തുകനല്‍കുന്നതിനാല്‍ പരാതിപ്പെട്ടാലും ആരും ഒരു നടപടിയും എടുക്കാറില്ല. അണ്ണന്‍തമ്പി മലയിലെ മരങ്ങള്‍ സംരക്ഷിച്ചില്ലങ്കില്‍ ഹൈറേഞ്ച് മഴനിഴല്‍ പ്രദേശമായി മാറും. പീരുമേട് താലൂക്കിലെ തേയിലത്തോട്ടങ്ങളില്‍ നിന്ന് മരങ്ങള്‍ മുറിച്ച് തീര്‍ത്ത ശേഷമാണ് അണ്ണന്‍തമ്പി മലയില്‍ തടി മാഫിയ പിടിമുറുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇവിടുത്തെ വനപ്രദേശത്ത് നിന്ന് ലോഡ്കണക്കിന് മരങ്ങളാണ് രാത്രിയില്‍ വെട്ടിക്കടത്തിയിരിക്കുന്നത്. മലയുടെ പാമ്പനാര്‍ ഭാഗത്തുനിന്നാണ് മരങ്ങള്‍ കൂടുതലായും വെട്ടുന്നത്. ഒരാഴ്ചക്കുള്ളില്‍ ഇവിടെ നിന്നും പത്തിലധികം ലോഡാണ് വെട്ടിക്കടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day