|    Dec 8 Thu, 2016 9:35 pm
FLASH NEWS

അണ്ടര്‍ 20 വനിത ലോകകപ്പ്: ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് നാളെ തുടക്കം

Published : 23rd November 2016 | Posted By: SMR

പപ്പുവ ന്യൂ ഗ്വിനിയ: അണ്ടര്‍ 20 വനിതാ ലോകകപ്പ് മല്‍സരങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് നാളെ തുടക്കമാകും. കരുത്തരാന്‍ ജര്‍മനിയും ബ്രസീലും സ്‌പെയിനും ഫ്രാന്‍സും മെക്‌സിക്കോയുമെല്ലാം കളത്തിലിറങ്ങുമ്പോള്‍ മല്‍സരം തീപാറുമെന്നുറപ്പ്.
ബ്രസീലിനെതിരാളി ജപ്പാന്‍
കരുത്തരായ ബ്രസീല്‍ നിരയക്ക് ക്വാര്‍ട്ടറില്‍ എതിരാളി ജപ്പാനാണ്. മൂന്നു മല്‍സരങ്ങളില്‍ നിന്ന് ഓരോ ജയവും സമനിലയും തോല്‍വിയും വഴങ്ങി നാലുപോയിന്റുകളുമായി ഗ്രൂപ്പില്‍ എയില്‍ രണ്ടാം സ്ഥാനക്കാരായാണ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചത്.
എന്നാല്‍ ജപ്പാന്‍ ഗ്രൂപ്പ് ബിയില്‍ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടു ജയവും ഒരു സമനിലയുമടക്കം ആറു പോയിന്റുകളുമായി ഒന്നാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ബ്രസീലിനെതിരെ ഇറങ്ങുന്നത്. ആദ്യ മല്‍സരത്തില്‍ പപ്പുവ ന്യൂ ഗ്വിനിയയെ എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്ക് മുക്കി കരുത്തുകാട്ടിയ ബ്രസീലിന് രണ്ടാം മല്‍സരത്തില്‍ കൊറിയക്കുമുന്നില്‍ കാലിടറി. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ബ്രസീല്‍ കൊറിയയോട് തോല്‍വി സമ്മതിച്ചത്. അവസാന മല്‍സരത്തില്‍ സ്വീഡനോട് സമനിലയും വഴങ്ങിയതോടെയാണ് മഞ്ഞപെണ്‍ പടയ്ക്ക് ക്വാര്‍ട്ടര്‍ വാതില്‍ തുറന്നത്.
ആധികാരിക പ്രകടനമാണ് ജപ്പാന്‍ കാഴ്ചവെച്ചത്. നൈജീരിയയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കുമുക്കിയ ജപ്പാന്‍ സ്‌പെയിനോട് 1-0 ന്റെ തോല്‍വി വഴങ്ങിയെങ്കിലും കാനഡയെ 5-0 ന് തകര്‍ത്തു ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചു.
സ്‌പെയിന്‍ വിയര്‍ക്കും
തുല്യ ശക്തികളുടെ പോരാട്ടമാകും സ്‌പെയിനും കൊറിയയും ഏറ്റുമുട്ടുമ്പോള്‍. കളിക്കളത്തില്‍ മികച്ച പ്രകടനത്തോടെയാണ് കൊറിയയുടെ മുന്നേറ്റം. മൂന്നു മല്‍സരങ്ങളില്‍നിന്ന് മൂന്നുജയത്തോടെ ഒമ്പതു പോയിന്റുകളുമായി ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായ കൊറിയയെ മെരുക്കന്‍ സ്‌പെയിന്‍ താരങ്ങള്‍ നന്നായി ബുദ്ധിമുട്ടും.
സ്‌പെയിന്‍ മൂന്നു മല്‍സരങ്ങളില്‍നിന്ന് രണ്ടു ജയവും ഒരു തോല്‍വിയും വഴങ്ങി ആറു പോയിന്റുകളോടെ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായാണ് വരവ്.
കൊറിയ 2-0 ന് സ്വീഡനേയും 4-2 ന് ബ്രസീലിനേയും 7-1 പെപ്പുവ ന്യൂ ഗ്വുനിയേയും തോല്‍പ്പിച്ചപ്പോള്‍ സ്‌പെയിന്‍ 5-0 ന് കാനഡയേയും 1-0 ന് ജപ്പാനേയും തകര്‍ത്താണ് ക്വാര്‍ട്ടറിലെത്തിയത്.
ജര്‍മനി ഫ്രാന്‍സ് മല്‍സരം തീപാറും
ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനക്കാരായാണ് ജര്‍മനിയുടെ വരവ്. മൂന്ന് മല്‍സരങ്ങളില്‍നിന്ന് മൂന്നു ജയത്തോടെ ഒമ്പതു പോയിന്റുകളാണ് ജര്‍മനിക്കുള്ളത്. ഫ്രാന്‍സ് മൂന്നു മല്‍സരങ്ങളില്‍നിന്ന് ഒരു ജയവും രണ്ട് സമനിലയും വഴങ്ങി അഞ്ച് പോയിന്റുകളുമായി ഗ്രൂപ്പിന്റെ രണ്ടാം സ്ഥാനത്തുമാണുള്ളത്.
വെനസ്വേലയെ 3-1 ന് തറപറ്റിച്ച ജര്‍മനി 3-0 ന് മെക്‌സിക്കോയേയും 2-0 ന് കൊറിയയേയും മുട്ടുകുത്തിച്ചു. ഫ്രാന്‍സ് യുഎസിനോടും ഘാനയോടും സമനില വഴങ്ങിയപ്പോള്‍  ന്യൂസിലന്‍ഡിനെ 2-0 ന് മുട്ടുകുത്തിച്ചു.
മെക്‌സിക്കോ അമേരിക്കയ്‌ക്കെതിരേ
ഗ്രൂപ്പ് സിയില്‍  മൂന്ന് മല്‍സരത്തില്‍നിന്ന് ഒരു ജയവും രണ്ടു സമനിലയുമടക്കം അഞ്ച് പോയിന്റുകളുമായി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായിട്ടാണ് അമേരിക്കയുടെ ക്വാര്‍ട്ടര്‍ പ്രവേശനം
മെക്‌സിക്കോ മൂന്നു മല്‍സരത്തില്‍നിന്ന് രണ്ട് ജയത്തോടെ ആറ് പോയിന്റുകളുമായി ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറില്‍ ഇറങ്ങുന്നത്.
2002 ല്‍ ആരംഭിച്ച അണ്ടര്‍ 20 വനിത ലോകകപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കപ്പുയര്‍ത്തിയത് നിലവിലെ ചാംപ്യന്‍മാര്‍ക്കൂടിയായ ജര്‍മനിയാണ്. ജര്‍മനി നാലുവട്ടം കപ്പുയര്‍ത്തിയപ്പോള്‍ അമേരിക്ക മൂന്നുവട്ടം ചാംപ്യന്‍മാരായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day