|    Dec 3 Sat, 2016 3:46 am
FLASH NEWS

അണ്ടര്‍ 20 വനിതാ ലോകകപ്പ് പപ്പുവ ന്യൂ ഗ്വിനിയ: എക്‌സ്ട്രാ ടൈമിലെ ഗോളില്‍ കൊറിയ ഫൈനലില്‍

Published : 30th November 2016 | Posted By: SMR

പപ്പുവ ന്യൂ ഗ്വിനിയ: അണ്ടര്‍ ട്വന്റി വനിതാ ലോകകപ്പിന്റെ സെമിയില്‍ കരുത്തരായ അമേരിക്കയെ അട്ടിമറിച്ച് കൊറിയ ഫൈനലില്‍ കടന്നു. ആദ്യാവസാനം ആവേശം നിറഞ്ഞുനിന്ന മല്‍സരത്തില്‍ 2-1 നാണ് കൊറിയ അമേരിക്കയെ തളച്ചത്. മല്‍സരത്തിന്റെ എക്‌സ്ട്രാടൈമിലാണ് കൊറിയ വിജയ ഗോള്‍ സ്വന്തമാക്കിയത്. ജോസോ യോന്‍, ഹ്യാന്‍ സിം എന്നിവര്‍ കൊറിയക്കായി വലകുലുക്കിയപ്പോള്‍ അമേരിക്കയുടെ ആശ്വായ ഗോള്‍ ജേക്കബ്‌സും സ്വന്തമാക്കി.
മികച്ച പോരാട്ടമാണ് കൊറിയന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. മല്‍സരത്തിന്റെ തുടക്കം മുതലേ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍വലകുലുക്കാനായില്ല. എന്നാല്‍ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളില്‍തന്നെ കൊറിയ അമേരിക്കയെ ഞെട്ടിച്ചു. മല്‍സരത്തിന്റെ 50ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയെ ജോസോ യോന്‍ കൃത്യമായി വലയിലെത്തിച്ചപ്പോള്‍ കൊറിയ മല്‍സരത്തില്‍ 1-0 ന്റെ മുന്‍തൂക്കവും സ്വന്തമാക്കി.
മല്‍സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും കാഴ്‌ചെവച്ചത്. 89ാം മിനിറ്റില്‍ ജേക്കബ്‌സ് അമേരിക്കകായി സമനില ഗോള്‍ സമ്മാനിച്ചപ്പോള്‍ ലഭിച്ച അതിക സമയത്തിന്റെ ആദ്യ മിനിറ്റില്‍തന്നെ ലക്ഷ്യം കണ്ടെത്തിയ സിം കൊറിയക്ക് ജയം സമ്മാനിക്കുകയായിരുന്നു. മറ്റൊരു സെമിയില്‍ ജപ്പാനെ തകര്‍ത്ത് ഫ്രാന്‍സും ഫൈനലില്‍ പ്രവേശിച്ചു. 2-1 നാണ് ഫ്രാന്‍സ് വിജയം സ്വന്തമാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day