|    Dec 10 Sat, 2016 6:11 pm

അണങ്കൂരില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് തുടങ്ങാനുള്ള നീക്കം തടഞ്ഞു

Published : 27th October 2016 | Posted By: SMR

കാസര്‍കോട്: അണങ്കൂരില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് തുടങ്ങാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം. കാസര്‍കോട് ഐസി ഭണ്ഡാരി റോഡിലെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് കെട്ടിടം ഉടമയ്ക്ക് ഒഴിഞ്ഞ് കൊടുക്കേണ്ടി വന്നതോടെയാണ് പുതിയ ഔട്ട്‌ലെറ്റിനായി അധികൃതര്‍ അണങ്കൂര്‍ പഴയ എന്‍എച്ച് റോഡിലെ കെട്ടിടത്തില്‍ മുറി വാങ്ങിയത്. ഇവിടെക്ക് ഇന്നലെ മദ്യവുമായി എത്തിയ ലോറിയാണ് അണങ്കൂര്‍ മദ്യ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്. ഇതോടെ പോലിസ് സ്ഥലത്തെത്തി. ഒരു കാരണവശാലും ഇവിടെ മദ്യവില്‍പനകേന്ദ്രം തുറക്കാന്‍ അനുവദിക്കില്ലെന്ന് മദ്യ വിരുദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു. തുടര്‍ന്ന് പ്രതിഷേധ ധര്‍ണയും നടത്തി. ഇതോടെ മദ്യവുമായി എത്തിയ ലോറിയെ പഴയ ഔട്ട് ലെറ്റിലേക്ക് തന്നെ തിരിച്ചയക്കേണ്ടി വന്നു. ഇവിടെ ബിവറേജസ് ഔട്ട്‌ലെറ്റ് തുടങ്ങാനുള്ള നീക്കം നേരത്തെ തന്നെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക