|    Dec 7 Wed, 2016 1:25 am
FLASH NEWS

അണങ്കൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റ് തുറക്കാനായില്ല; പഴയ കെട്ടിടത്തില്‍ വീണ്ടും ആരംഭിച്ചു

Published : 4th November 2016 | Posted By: SMR

കാസര്‍കോട്: ഐസി ഭണ്ഡാരി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ബീവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റ് വീണ്ടും തുറന്നു. ഒരാഴ്ചമുമ്പാണ് സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട്‌ലറ്റ് അടച്ചുപൂട്ടിയത്. ഇത് അണങ്കൂര്‍ ഓള്‍ഡ് റോഡിലേക്ക് കൊണ്ടുപോകാനായിരുന്നു നീക്കം നടത്തിയിരുന്നത്. ഒരു കെട്ടിടത്തില്‍ ഇതിന് വേണ്ടി സംവിധാനം ഒരുക്കിയെങ്കിലും പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് കഞ്ഞിവെപ്പ് സമരവുമായി രംഗത്തുവന്നതോടെ ഇവിടെ മദ്യകച്ചവടം ഉപേക്ഷിക്കുകയായിരുന്നു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയാണ് കഞ്ഞിവെപ്പ് സമരം ഉദ്ഘാടനം ചെയ്തിരുന്നത്. ഈ പ്രദേശത്ത് 300 ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഔട്ട്‌ലറ്റ് വരുന്നതോടെ തങ്ങള്‍ക്ക് മദ്യപാനികളുടെ ശല്യം തങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. മദ്യവുമായി എത്തിയ മൂന്ന് ലോറികള്‍ നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. ഇതോടെ പഴയ കെട്ടിടത്തിലേക്ക് തന്നെ ബിവറേജസ് ഔട്ട്‌ലറ്റ് മാറ്റിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day