|    Dec 8 Thu, 2016 1:21 pm
FLASH NEWS

അഡ്വ. എം കെ സക്കീര്‍ പിഎസ്‌സി ചെയര്‍മാന്‍

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: പിഎസ്‌സി ചെയര്‍മാനായി അഡ്വ. എം കെ സക്കീറിനെ നിയമിച്ച് മന്ത്രിസഭായോഗം തീരുമാനമായി. ഇപ്പോള്‍ പിഎസ്‌സി അംഗമാണ്. പൊന്നാനി പെരുമ്പടപ്പ് സ്വദേശിയായ സക്കീര്‍ 2011 മുതല്‍ പിഎസ്‌സി അംഗമാണ്.
മുംബൈ ഗവ. ലോ കോളേജില്‍ നിന്ന് എല്‍എല്‍ബിയും തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിന്ന് എല്‍എല്‍എം ബിരുദവും നേടിയ ഇദ്ദേഹം 1990 മുതല്‍ തൃശൂര്‍ ബാറിലാണ് പ്രാക്ടീസ് ആരംഭിച്ചത്. പെരുമ്പടപ്പ് സ്വരൂപത്തില്‍ ബാവക്കുട്ടി മാസ്റ്ററുടെയും സാറു ടീച്ചറുടെയും മകനാണ്. അധ്യാപിക ലിസിയാണ് ഭാര്യ. നികിത (കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിംഗ് കോളേജ്) അജീസ് (കൊച്ചി നാഷണല്‍ ലോ സ്‌കൂള്‍ വി്ദ്യാര്‍ഥി) എന്നിവര്‍ മക്കളാണ്. ഇപ്പോള്‍ തൃശൂരില്‍ താമസം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day