|    Dec 11 Sun, 2016 3:27 pm
FLASH NEWS

അടൂരില്‍ എഐവൈഎഫ് നേതാവിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം

Published : 21st November 2016 | Posted By: SMR

അടൂര്‍: അടൂരില്‍ എഐവൈഎഫ് നേതാവിനു നേരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമണം നടത്തിയതായി പരാതി. ശനിയാഴ്ച രാത്രി ഡിവൈഎഫ്‌ഐ-എഐവൈഎഫ്‌ഐ സംഘര്‍ഷത്തിന്റെ               ബാക്കിയാണ് ഞായറാഴ്ചയുണ്ടായ ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പറക്കോട് മുനിസിപ്പല്‍ ബസ് സ്റ്റാന്റിനു സമീപമാണ് സംഭവം. എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയും അഭിഭാഷകനുമായ ആര്‍ ജയനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. അടൂരില്‍ നിന്ന് ബസ് സ്റ്റാന്റ് ഭാഗത്തേക്ക് സ്‌കൂട്ടറില്‍ വരുമ്പോള്‍ ഇവര്‍ പറക്കോട് സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ജയന്‍ പറഞ്ഞു. ബസ് സ്റ്റാന്റ്ിന് എതിര്‍വശം ഒരു കക്ഷിയുമായി സംസാരിച്ചതിനു ശേഷം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലേക്കുള്ള വഴിയിലേക്കു കയറിയപ്പോള്‍ തന്റെ സ്‌കൂട്ടിറിനു മുന്നിലേക്ക് ഇവര്‍ ചാടിവീണ് സ്‌കൂട്ടര്‍ തടഞ്ഞ് കൈയേറ്റം ചെയ്ത് തള്ളിമറിച്ചിടുകായയിരുന്നു. ഇതിനിടെ ഒരാള്‍ വടിവാള്‍ ഉപയോഗിച്ചു വെട്ടാന്‍                    ആഞ്ഞപ്പോള്‍ ജയന്‍ ആശുപത്രിയിലേക്കു കയറി രക്ഷപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച് അടൂര്‍ പോലിസില്‍ ജയന്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലിസ് പറഞ്ഞു. ശനിയാഴ്ച അടൂരില്‍ ഡിവെഎഫ്‌ഐ, എഐവൈഎഫ് സംഘര്‍ഷത്തില്‍             ഡിവൈഎഫ്‌ഐ നേതാവിന് പരിക്കേറ്റിരുന്നു. അടൂര്‍ ഏരിയാ സെക്രട്ടറിയേറ്റംഗം അനസ് മുഹമ്മദിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഇരുകൂട്ടരിലും പെട്ടവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചിലര്‍ ഇടപെട്ട്്് തടയുകയും ചെയ്തിരുന്നു. ഈ തര്‍ക്കം പറഞ്ഞുതീര്‍ക്കുന്നതിനിടെയാണ് ശനിയാഴ്ച രാത്രി 7.30ന് സിപിഐ ഓഫിസിനു മുന്‍വശത്ത് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക