|    Oct 26 Wed, 2016 4:13 am
FLASH NEWS

അടുത്ത മാര്‍ച്ചോടെ ആള്‍താമസമുള്ള വീടുകള്‍ക്കെല്ലാം വൈദ്യുതി

Published : 3rd September 2016 | Posted By: SMR

കൊല്ലം: ജില്ലയെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയാക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. ജില്ലയിലെ സമ്പൂര്‍ണ വൈദ്യുതീകരണം 2017 മാര്‍ച്ച് ആദ്യവാരത്തില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി താഴെ തട്ടില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി പഞ്ചായത്ത്തല സമിതികള്‍ രൂപീകരിക്കാന്‍ വൈദ്യുതി, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ നടന്ന ജില്ലയിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും വൈദ്യുതി ബോര്‍ഡ് സബ് എന്‍ജിനീയര്‍/അസിസ്റ്റന്റ് എന്‍ജിനീയര്‍ കണ്‍വീനറുമായിട്ടാണ് സമിതികള്‍ രൂപീകരിക്കുക. നിലവിലുള്ള അപേക്ഷകളില്‍ ഉള്‍പ്പെടാതെ പോയിട്ടുള്ളവരെ കണ്ടെത്തി വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ ഈ മാസം ഒമ്പതിന് ഗുണഭോക്താക്കളുടെ പട്ടികയുടെ കരട് പ്രസിദ്ധീകരിക്കും.
ഈ പട്ടിക പഞ്ചായത്ത്, വില്ലേജ് ഓഫിസുകളിലും പൊതു സ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കും. അര്‍ഹമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി 20ന് തന്നെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വൈദ്യുതീകരണത്തിന് ആവശ്യമായ തുകയുടെ എസ്റ്റിമേറ്റ് 25 ന് മണ്ഡലാടിസ്ഥാനത്തില്‍ കെ എസ് ഇ ബി തയ്യാറാക്കും.  എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് തല സമിതികള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും.
ആള്‍താമസമുള്ള വീടുകള്‍ക്കെല്ലാം വൈദ്യുതി നല്‍കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല എന്നതടക്കമുള്ള സാങ്കേതിക തടസവാദങ്ങള്‍ ഉന്നയിക്കുന്നത് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് നിലവില്‍ ലഭിച്ചിട്ടുള്ള പരാതികള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി ത്രിതല പഞ്ചയത്തുകള്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കണം. എംപി ഫണ്ട്, എംഎല്‍എ ആസ്തിവികസന ഫണ്ട് എന്നിവയും സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി വിനിയോഗിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
ചടങ്ങില്‍ എംഎല്‍എമാരായ മുല്ലക്കര രത്‌നാകരന്‍,  കെ ബി ഗണേഷ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, ജി  എസ് ജയലാല്‍,  ഐഷാ പോറ്റി, എം നൗഷാദ്, ആര്‍ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, കലക്ടര്‍ ടി മിത്ര സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day