|    Dec 5 Mon, 2016 10:04 pm
FLASH NEWS

അടുത്തവര്‍ഷത്തോടെ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ ഹൈടെക്

Published : 24th November 2016 | Posted By: SMR

കണ്ണൂര്‍: മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ് ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി-വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ക്ലാസ് മുറികളും ഐടി ലാബുകളും ഹൈടെക് ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് ഐ ടി @ സ്‌കൂള്‍ എക്‌സി.ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത്. ഹൈടെക് ആക്കുന്നതിന് മുന്നോടിയായി ഓണ്‍ലൈന്‍ സര്‍വേയില്‍ വിവരങ്ങള്‍ നല്‍കുന്നതിനായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച സ്‌കൂള്‍ ഐടി കോ-ഓഡിനേറ്റര്‍മാരുടെ ശില്‍പശാലയില്‍ വീഡിയോ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ഹൈടെക് വിദ്യാലയങ്ങള്‍ ആക്കുന്നതിന്റെ മുന്നോടിയായി ഐടി @ സ്‌കൂളിന്റെ നേതൃത്വത്തില്‍ കംപ്യൂട്ടര്‍ ലാബ്, ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ്, ക്ലാസ് മുറികളില്‍ ലാപ്‌ടോപ്-പ്രൊജക്റ്റര്‍-ശബ്ദസംവിധാനം, നെറ്റ് വര്‍ക്കിങ് എന്നിവ ഏര്‍പ്പെടുത്തും.  എന്നാല്‍ ഇതിന് സജ്ജമാക്കുംവിധം ക്ലാസ് മുറികളും ലാബും സുരക്ഷിതമാക്കല്‍, പെയിന്റിങ്, പൊടിശല്യമില്ലാത്ത ക്ലാസ് മുറികള്‍ സജ്ജീകരിക്കല്‍, സുരക്ഷിതമായ വൈദ്യുതീകരണം, മേ ല്‍ക്കൂരകള്‍ എന്നിവ അതാത് സ്‌കൂളുകള്‍ പൂര്‍ത്തിയാക്കണം. ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും, പിടിഎ, പൂര്‍വ വിദ്യാര്‍ഥികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെയും സഹായത്തോടെ ഇത് ചെയ്യാവുന്നതാണ്. മുഴുവന്‍ അ ധ്യാപകര്‍ക്കും കംപ്യൂട്ടറിലുള്ള അടിസ്ഥാന പരിശീലനം, എല്ലാ വിഷയങ്ങളും ഐ സിടി ഉപയോഗിച്ച് പഠിപ്പിക്കാനുള്ള പരിശീലനം, ഡിജിറ്റല്‍ ഉളളടക്ക വിന്യാസം, വിഭവ പോര്‍ട്ടലുകള്‍, ഇ ഗവേണന്‍സ് അധിഷ്ഠിത മോണിറ്ററിങ്, ഇ-ലേണിങ്, എം ലേണിങ്ങ് തുടങ്ങിയ അക്കാദമിക് പ്രവര്‍ത്തനങ്ങളും ഹൈടെക് സ്‌കൂള്‍ പ്രൊജക്്റ്റിന്റെ ഭാഗമായി നടപ്പാക്കും. ഡിസംബര്‍ അഞ്ചിനു മുമ്പ് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ വിവരങ്ങള്‍ നല്‍കണം. ആദ്യം സജ്ജമാവുന്ന സ്‌കൂളുകള്‍, ക്ലാസ്മുറികള്‍  ആദ്യഘട്ടത്തില്‍ പരിഗണിക്കും. ജില്ലാതല ശില്‍പശാലകള്‍  ജില്ലാ റിസോഴ്‌സ് സെന്റര്‍, ഐടി @ സ്‌കൂള്‍ കണ്ണൂര്‍, ബിഇഎംപി എച്ച് എസ് തലശ്ശേരി, സീതി സാഹിബ് എച്ച്എസ്എസ് തളിപ്പറമ്പ് തുടങ്ങിയ കേന്ദ്രങ്ങളിലായി നടന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day