|    Dec 8 Thu, 2016 1:17 pm
FLASH NEWS

അടുക്കളവാതില്‍ കുത്തിത്തുറന്ന് 18 പവനും 5000 രൂപയും കവര്‍ന്നു

Published : 22nd October 2016 | Posted By: SMR

കൊച്ചി: വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന് 18 പവനും 5000 രൂപയും കവര്‍ന്നു. പിറവം പാഴൂര്‍ പടിക്കതച്ചാമറ്റത്തില്‍ (വട്ടുതോട്ടത്തില്‍) മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച വൈകീട്ട് ആറിന് വീട് പൂട്ടി മാത്യുവിന്റെ ഭാര്യ ജെസി മക്കളുമായി പിറമാടത്തുള്ള സ്വന്തം വീട്ടിലേക്കു പോയതായിരുന്നു. തിരികെ രാത്രി 8.30ന് വീട് തുറന്ന് അടുക്കളയിലെത്തിയപ്പോഴാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. കിടപ്പു മുറിയിലെ സാധനങ്ങള്‍ മുഴുവനും വാരി വലിച്ചിട്ട നിലയിലുമായിരുന്നു. മുകളിലത്തെ നിലയിലെ മുറിയിലെ അലമാര കുത്തിത്തുറന്നാണ് 18 പവന്‍ സ്വര്‍ണവും 5000 രൂപയും കവര്‍ന്നത്. പിറവം സിഐ പി കെ ശിവന്‍കുട്ടി, എസ്‌ഐ എം സി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് എത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധന്‍ ടി ടി വിജയന്റെ നേതൃത്വത്തിലും പരിശോധന നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day