|    Dec 11 Sun, 2016 9:35 am

അടിയന്തരാവസ്ഥാ തടവുകാര്‍ക്ക് ചികില്‍സാ സഹായനിധി രൂപീകരിച്ചു

Published : 9th November 2016 | Posted By: SMR

തൃശൂര്‍: അടിയന്തരാവസ്ഥ തടവുകാരെ രാഷ്ട്രീയ തടവുകാരായി അംഗീകരിച്ച് സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് സമാനമായ അംഗീകാരവും ആദരവും നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഗുരുതര രോഗം ബാധിച്ച അടിയന്തരാവസ്ഥ തടവുകാരെ സഹായിക്കാനായി ചികില്‍സാ സഹായനിധി രൂപീകരിച്ചു. ഇതിനായി എസ്ബിടി കോട്ടപ്പുറം ബ്രാഞ്ചില്‍ അക്കൗണ്ട് (ടആ അ/ര ചീ. 67380552755, കഎടഇ ടആഠഞ 0000219) ആരംഭിച്ചിട്ടുണ്ട്. 1975-77 കാലത്തെ അടിയന്തരാവസ്ഥക്കെതിരേ സമരം ചെയ്തതിനെ തുടര്‍ന്ന് മിസ, ഡി ഐ ആര്‍ നിയമങ്ങള്‍ ചുമത്തി ജയിലിലടച്ച 5000ത്തോളം പേര്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ട്. ഇവരില്‍ പലരും ഗുരുതര രോഗം ബാധിച്ചവരും നിരന്തര ചികില്‍സ വേണ്ടിവരുന്നവരുമാണ്. അടിയന്തരാവസ്ഥ തടവുകാരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കണമെന്ന ആവശ്യം വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഉയര്‍ന്നു വന്നതാണ്. 2006ല്‍ സംസ്ഥാന നിയമസഭയിലും വിഷയം ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉചിതമായ തീരുമാനമെടുക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ഇതിനെതിരേ വിവിധ രൂപത്തിലുള്ള സമരങ്ങള്‍ സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.  ഏകോപന സമിതി ജന. കണ്‍വീനര്‍ ടി എന്‍ ജോയി,  വൈസ് പ്രസിഡന്റ് പി സി ഉണ്ണിച്ചെക്കന്‍, സി കെ രഘുനാഥ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക