|    Dec 8 Thu, 2016 9:29 pm
FLASH NEWS

അടിമാലി ജലനിധി കുടിവെള്ള പദ്ധതികള്‍ അവതാളത്തില്‍

Published : 2nd November 2016 | Posted By: SMR

അടിമാലി: ജലനിധി കുടിവെള്ള പദ്ധതികള്‍ അവതാളത്തില്‍. ഇക്കുറിയും കുടിവെള്ളം കിട്ടാക്കനിയാവും. അടിമാലി പഞ്ചായത്തില്‍ ആരംഭിച്ച ജലനിധി ശുദ്ധജല വിതരണ ശുചിത്വ പദ്ധതികള്‍ അനിശ്ചിതമായി നീളുകയാണ്.വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒരു കുടുംബത്തില്‍ പോലും ശുദ്ധജലമെത്തിക്കാന്‍ പദ്ധതി നടത്തിപ്പുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. 2013മുതല്‍ ആരംഭിച്ച വിവിധ പദ്ധതികള്‍ ജലനിധിയുടെ സഹായത്തോടെ നടപ്പാക്കി പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാണ് തീരുമാനിച്ചത്.ലോക ബാങ്ക് സഹായത്തോടെ മൂന്ന് വര്‍ഷം മുമ്പാണ് പഞ്ചായത്തില്‍ ഇത് ആരംഭിച്ചത്. 30 കോടിയാണ് ചെലവ് .രണ്ട് തവണ കാലാവധി നീട്ടിനല്‍കിയെങ്കിലും നിര്‍മാണം ഇപ്പോഴും പാതിവഴിയിലാണ്.പദ്ധതി അട്ടിമറിക്കാനാണ് മുന്‍ ഭരണ സമിതിയും ഇപ്പോളത്തെ സമിതിയും ശ്രമിക്കുന്നത്.21 വാര്‍ഡുകളില്‍ നിന്നായി ഓരോ കുടുംബത്തില്‍ നിന്നും 4000 രൂപ വീതം ഗുണഭോക്തൃ വിഹിതവും വാങ്ങി.ആദിവാസികുടികളില്‍ നിന്നും പണം വാങ്ങി.ടാങ്കുകളുടെ നിര്‍മാണവും പൈപ്പ് സ്ഥാപിക്കലും പൂര്‍ത്തിയായിട്ടില്ല.ആയിരക്കണക്കിന് കുടും ബങ്ങളാണ് പണം നല്‍കി വെള്ളത്തിനായി കാത്തിരിക്കുന്നത്.യഥാസമയം വേണ്ടത്ര മഴ ലഭിക്കാതെ വന്നതോടെ മേഖല കടുത്ത വരള്‍ച്ചയിലേയ്ക്കാണ് നീങ്ങുന്നത്. ജലനിധി പദ്ധതി ആരംഭിച്ചതോടെ ജലസേചന വകുപ്പ് പ്രദേശത്തെ ജലവിതരണത്തില്‍ നിന്നു പിന്‍വാങ്ങിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day