|    Dec 11 Sun, 2016 3:22 pm
FLASH NEWS

അടച്ചിട്ട വീട്ടില്‍ നിന്ന് 180 പവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ന്നു

Published : 14th November 2016 | Posted By: SMR

കോഴിക്കോട്: അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. നടക്കാവ് കൊട്ടാരം റോഡില്‍ തഞ്ചേരിപറമ്പില്‍ ആമിന അബ്ദുള്‍ സമദിന്റെ(62) വീട്ടില്‍ നിന്നാണ് 180 പവന്‍ സ്വര്‍ണവും 20000 രൂപയും കവര്‍ന്നത്.— ഒറ്റയ്ക്ക് താമസിക്കുന്ന ആമിന സമീപത്തുള്ള സഹോദരിയുടെ വീട്ടിലാണ് രാത്രി ഉറങ്ങാറ്. ശനിയാഴ്ച പതിവുപോലെ സഹോദരിയുടെ വീട്ടില്‍ പോയി  ഞായറാഴ്ച രാവിലെ എട്ടോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരംഅറിഞ്ഞത്.വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവരുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു. പെണ്‍മക്കളുടെ ആഭരണം കഴിഞ്ഞദിവസമാണ് ബാങ്കില്‍ നിന്നുമെടുത്തതെന്ന് ആമിന പറഞ്ഞു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. നടക്കാവ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിറ്റി പൊലിസ് മേധാവി ഉമ ബഹ്‌റ, നോര്‍ത്ത് അസി. കമ്മിഷണര്‍ ഇപിപൃഥ്വിരാജ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക