|    Dec 3 Sat, 2016 12:14 pm
FLASH NEWS

അടക്ക മോഷണക്കേസ്: മൂന്നുപേര്‍ അറസ്റ്റില്‍

Published : 24th October 2016 | Posted By: SMR

കുമ്പള: 15 ചാക്ക് അടക്കയും 30 കിലോ കുരുമുളകും മോഷ്ടിച്ച കേസില്‍ മൂന്നു പേരെ കുമ്പള പോലിസ് അറസ്റ്റ് ചെയ്തു. ബന്തിയോട് ചിപ്പാര്‍ അമ്മേരി ഹൗസിലെ മുസ സഹദ് (20), ബായിക്കട്ട ലക്ഷം വീട് കോളനിയിലെ മുഹമ്മദ്  നൗഫല്‍ (22), ബായിക്കട്ട പുറമെകോടി ഹൗസില്‍ അല്‍ത്താഫ് ഹുസയ്ന്‍(19)എന്നിവരാണ് അറസ്റ്റിലായത്. ഏതാനും ദിവസം മുമ്പ് പെര്‍ളയിലെ സിദ്ദീഖിന്റെ ഉടമസ്ഥതയില്‍ കുമ്പള ദണ്ഡഗോളിയില്‍ പ്രവര്‍ത്തിക്കുന്ന എസ്എ ട്രേഡേഴ്‌സ് മഞ്ചേരക്ക് കടയില്‍ നിന്ന് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ബദിയടുക്കയിലെ ഒരു മലഞ്ചരക്ക് കടയില്‍ വില്‍പന നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.നേരത്തെ പെര്‍മുദയിലെ ഒരു മലഞ്ചരക്ക് കടയില്‍ നിന്ന് നാല് കിന്റല്‍ അടക്കയും ബേക്കുറിലെ ഒരു കടയില്‍ നിന്ന് 10 ക്വിന്റല്‍ അടക്കയും മോഷ്ടിച്ചതായും ഇവര്‍ മൊഴി നല്‍കിയതായി പോലിസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day