|    Dec 2 Fri, 2016 11:26 pm
FLASH NEWS

അടക്കാക്കുണ്ട് ക്രസന്റിലും ഇരട്ട മാഹാത്മ്യം

Published : 27th October 2016 | Posted By: SMR

കാളികാവ്: അടക്കാകുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വിസ്മയം പകര്‍ന്ന് 29 ഇരട്ടകള്‍. സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ വിസ്മയമായി സ്‌കൂള്‍ അങ്കണത്തില്‍ ഇരട്ടകള്‍ കൗതുകക്കാഴ്ചയാവുന്നു. രൂപത്തിലെ സാമ്യത കാരണം ഇരട്ടകളെ ക്ലാസ്സുകളിലെ അടുത്ത കൂട്ടുകാര്‍ക്ക് മാത്രമേ തിരിച്ചറിയാനാവൂ. കണക്ക് അധ്യാപകനായ എം സി ഷെമീറിന്റെ നേതൃത്വത്തില്‍ ഇരട്ടകളെ ക്ലാസ്സുകളില്‍നിന്നു കണ്ടെത്തി അവരുടെ വിവരം ശേഖരണം നടത്തി ഒരു ക്ലബ്ബ് രൂപീകരിച്ചു. സ്‌കൂള്‍ പ്രവേശന സമയത്ത് മറ്റു സ്‌കൂളുകളില്‍നിന്നു എത്തിയ ഇരട്ട കുട്ടികള്‍ക്ക് പുതിയ സ്‌കൂള്‍ തങ്ങളെ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയായിരുന്നു. എന്നാല്‍, ഇരട്ടകളെ ക്ലാസ് മാറ്റാതെ ഒന്നിച്ചു പഠിക്കാന്‍ അധികൃതര്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. അടക്കാകുണ്ട് ക്രസന്റില്‍ മുമ്പ് പഠനം നത്തിയ ഇരട്ടകള്‍ സ്‌കൂളിന് എറെ അഭിമാനകരമായിരുന്നുവെന്ന് അധ്യാപകര്‍ ഓര്‍ക്കുന്നു. ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പോലും പങ്കെടുത്ത ഡയാന-ഡയസ്, കായിക പ്രതിഭകളായിരുന്ന ഹെന്ന-ഹിബ, നിസാം-നസീബ് എന്നീ ജോഡികളാണ് ഇതില്‍ ഏറെ ശ്രദ്ധേയം. ഇരട്ടകള്‍ക്കു മാത്രമായുള്ള ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഔഷധ സസ്യ തോട്ടം സ്ഥാപിക്കുക, പഠന യാത്ര, സിവില്‍ സര്‍വീസ് പരിശീലനം തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ സ്‌കൂള്‍ ആലോചിക്കുന്നുണ്ട്. ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം പോലുള്ള പ്രവര്‍ത്തനവും ലക്ഷ്യമിടുന്നു. സ്വഭാവത്തിലെ സാമ്യതയും സദാസമയം ഒരു മിച്ചുള്ള സഹവാസവും പരസ്പരം വിശ്വാസവും ഐക്യവും വളര്‍ത്താന്‍ ക്ലബ്ബ് സഹായകമാവുന്നും പ്രതീക്ഷിക്കുന്നതായി പ്രധാനാധ്യാപകന്‍ വി റഹ്മത്തുല്ല പറഞ്ഞു. ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങില്‍ എ ശംസുദ്ധീന്‍, എം സി ഷമീര്‍, ഇ എം ജ്യോതി, ഷിഫാനത്ത്, അലി നൗഷാദ്, ടി എച്ച് നൗഷാദ്, ബദറുദുജ, ഫിറോസ്, നിഷ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day