|    Dec 5 Mon, 2016 1:56 pm
FLASH NEWS

അഞ്ചു വര്‍ഷത്തിനിടെ കെനിയന്‍ പോലിസ് 1200 പേരെ കൊലപ്പെടുത്തി

Published : 28th October 2016 | Posted By: SMR

നെയ്‌റോബി: കെനിയയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 1200 പേരെ പോലിസ് കൊലപ്പെടുത്തിയതായി മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഭീകരവിരുദ്ധ നടപടികളുടെ പേരില്‍ 34 പേരെ കെനിയന്‍ സുരക്ഷാസേന നിര്‍ബന്ധിതമായി നാടുകടത്തിയതായും സംഘടനയുടെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒരു പോലിസുദ്യോഗസ്ഥന്‍ മാത്രമാണ് കൊലപാതകക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടതെന്ന് കെനിയയിലെ ദ ഡെയ്‌ലി നേഷന്‍ ദിനപത്രം റിപോര്‍ട്ട് ചെയ്തു. 2015 ജനുവരി മുതല്‍ 262 കൊലപാതകങ്ങളാണ് പോലിസ് നടത്തിയതെന്ന് ദ ഡെയ്‌ലി നേഷന്‍ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച വിവരസൂചിക വ്യക്തമാക്കുന്നു. കെനിയയിലെ പോലിസ് കൊലപാതകങ്ങള്‍ക്ക് യുഎസിലെ ഇത്തരം കേസുകളുമായി സമാനതകളുണ്ടെന്ന് ഡെയ്‌ലി നേഷന്റെ ഡാറ്റാ എഡിറ്റര്‍ ഡൊറോത്തി ഒറ്റിയേനോ അഭിപ്രായപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളിലും പോലിസ് അതിക്രമങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല.
മാധ്യമങ്ങള്‍ ശേഖരിക്കുന്ന കണക്കുകള്‍ മാത്രമാണ് ലഭ്യമായത്. ആരോപണങ്ങള്‍ നിഷേധിക്കുന്ന നിലപാട് അധികൃതര്‍ മാറ്റണമെന്നും സ്വതന്ത്ര നിയമസഹായ പ്രവര്‍ത്തകന്‍ പീറ്റര്‍ കിയാമ പറഞ്ഞു. പോലിസുകാര്‍ ആയുധങ്ങള്‍ ദുരുപയോഗം ചെയ്യുന്നെന്ന വസ്തുത അവര്‍ അംഗീകരിക്കുന്നില്ല. പോലിസ് അതിക്രമങ്ങളില്‍ ഏറിയപങ്കും അന്വേഷണമില്ലാതെ മറച്ചുവയ്ക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day