|    Dec 7 Wed, 2016 1:24 am
FLASH NEWS

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിന്റെ വാഹനങ്ങള്‍ തകര്‍ത്തു

Published : 22nd October 2016 | Posted By: SMR

ചക്കരക്കല്ല്: ജീവനക്കാരുടെ സമരം നടക്കുന്ന അഞ്ചരക്കണ്ടിയിലെ  കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ വാഹനങ്ങള്‍ എറിഞ്ഞു തകര്‍ത്തു.ടെംപോ ട്രാവലര്‍, മിനി ബസ്, മറ്റൊരു മിനി ബസ് എന്നിവയുടെ ചില്ലുകളാണ് തകര്‍ത്തത്. ഇന്നലെ രാവിലെയാണ് സംഭവം.ബോണസ് പ്രശ്‌നം പരിഹരിക്കുക, മിനിമം വേതനം അനുവദിക്കുക, കരാര്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ ഷോപ്പ് എംപ്ലോയിസ് യൂനിയന്‍(സിഐടിയു)നേതൃത്വത്തില്‍ കോളജില്‍ 39 ദിവസമായി സമരം നടന്നുവരികയാണ്. റിസപ്ഷന്‍, നഴ്‌സിങ് അസിസ്റ്റന്റ്, ഫാര്‍മസിസ്്റ്റ്, സ്വീപ്പര്‍, സെക്യൂരിറ്റി ജീവനക്കാരാണ് സമരം നടത്തുന്നത്. കഴിഞ്ഞ ദിവസം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സി മോഹനന്‍, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടി വി സീത എന്നിവര്‍ രാപ്പകല്‍ സമരം നടത്തിയിരുന്നു.കഴിഞ്ഞ ദിവസം ബഹുജന മാര്‍ച്ചും നടന്നിരുന്നു. ഇതിന് പിറകെയാണ് ഇന്നസെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day