|    Dec 7 Wed, 2016 2:06 pm
FLASH NEWS

അജ്ഞാത മൃതദേഹം. ഭാര്യയും സുഹൃത്തും കൊലപ്പെടുത്തിയതെന്ന് ദുബയ് പോലീസ്

Published : 30th October 2016 | Posted By: mi.ptk

ദുബയ്:  ഏതാനും ദിവസം മുമ്പ് ഖിസൈസ് പ്രദേശത്ത് കണ്ടെത്തിയ മൃതദേഹം ഭാര്യയും കാമുകനും കൂടി കൊലപ്പെടുത്തിയതാണന്നും ദുബയ് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഖമീസ് മതാര്‍ അല്‍ മസൈന വ്യക്തമാക്കി. മരണപ്പെട്ട വ്യക്തി 32 വയസ്സുള്ള കോമറോസ് ദ്വീപുകാരനാണ്്്  കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യയും സുഹൃത്തും ഭാര്യയുടെ കാമുകനേയും പോലീസ് പിടികൂടിയുണ്ട്. 21 വയസ്സുള്ള യുവതി 2 വര്‍ഷമായി സുഹൃത്തുമായി സൗഹൃദത്തിലായിരുന്നു. ഈ ബന്ധം അറിഞ്ഞതിനെ തുടര്‍ന്നുള്ള കശപിശയും കാമുകനെ നഷ്ടപ്പെടുമോ എന്ന ഭയവുമാണ് യുവതിയെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചത്. മൂന്ന് വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. കാമുകന്‍ ഒരു സര്‍ക്കാര്‍ വകുപ്പില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പ്രതികള്‍ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊടുത്തുകയായിരുന്നു. ഔദ് മൊതീനയിലുള്ള വീടിനടത്തു തന്നെയായിരുന്നു കാമുകനും താമസിച്ചിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 113 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day