|    Dec 7 Wed, 2016 5:54 pm
FLASH NEWS

അച്ചന്‍കോവിലാറിന് കുറുകെയുള്ള പന്തളം തൂക്കുപാലം അപകടാവസ്ഥയില്‍

Published : 27th October 2016 | Posted By: SMR

പന്തളം: വലിയകോയിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തേയും കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തേയും ബന്ധിപ്പിക്കുന്ന അച്ചന്‍കോവിലാറിന് കുറുകെ നിര്‍മിച്ചിരിക്കുന്ന തൂക്കുപാലം അപകടാവസ്ഥയില്‍.പാലത്തിന് ബലക്ഷയം ഉണ്ടെന്ന് പരക്കെ പരാതിയുണ്ട്. പാലത്തിന്റെ ഷീറ്റുകള്‍ പലതും ഇളകി വിള്ളലുകള്‍ രൂപപ്പെട്ടുകഴിഞ്ഞു. നട്ടും ബോള്‍ട്ടുകളും ഇളകിയ അവസ്ഥയിലാണ്. മെയിന്റനന്‍സ് നടത്താത്തതിനാല്‍ പാലത്തിന്റെ കമ്പികള്‍ മുഴുവന്‍ തുരുമ്പെടുത്തു. പലതും അടര്‍ന്നുവീഴാറായ അവസ്ഥയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ദിവസേന ഇതുവഴി സഞ്ചരിക്കുന്ന്. കുളനട ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലാണ് പാലം. പാലത്തില്‍ ശബരിമല തീര്‍ഥാടന കാലത്തുപോലും വെളിച്ചമില്ല. ഇപ്പോള്‍ പകലും രാത്രിയിലും ഇവിടെ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. ആളൊഴിഞ്ഞയിടമായതിനാലാണ് ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 1,72,96,200 രൂപ ചെലവില്‍ 2012 ല്‍ പാലംപണിയാരംഭിച്ച് ഒരുവര്‍ഷംകൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പാലം ഉദ്ഘാടനം ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day