|    Dec 3 Sat, 2016 1:29 am
FLASH NEWS

അങ്കണവാടി ടീച്ചര്‍ നിയമനം: ഉത്തരവുമായി വന്നയാളെ തിരിച്ചയച്ചു

Published : 8th November 2016 | Posted By: SMR

മുണ്ടക്കയം:  അങ്കണവാടിയില്‍ ആശ്രിത നിയമനത്തിന്റെ പേരില്‍ തര്‍ക്കം. നിയമന ഉത്തരവുമായി വന്നയാളെ തിരിച്ചയച്ചു. മുണ്ടക്കയം പഞ്ചായത്തിലെ കടമാന്തോട് അങ്കണവാടിയിലാണ് താല്‍ക്കാലിക ചുമതലയ്ക്കായി എത്തിയ ടീച്ചറെ മറ്റൊരാള്‍ അകത്തു കയറ്റാതെ തിരിച്ചയച്ചത്. ഇവിടെ ടീച്ചറായിരുന്ന ഉഷാമണി അടുത്തിടെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഉണ്ടായ ഒഴിവിലേക്കു ഇവരുടെ മകള്‍ അശ്വതിയെ താല്‍ക്കാലികമായി നിയമിച്ച് മുണ്ടക്കയം പ്രോജക്ട് ഓഫിസര്‍ ഉത്തരവു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച അങ്കണവാടിയിലെത്തി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.എന്നാല്‍ വെള്ളിയാഴ്ച ജോലിക്കു വന്ന ആശ്വതിയ്ക്കു അങ്കണവാടിയുടെ പുറത്തുനില്‍ക്കേണ്ടി വന്നു. അങ്കണവാടിക്കു സ്ഥലം നല്‍കിയ പ്ലാക്കല്‍ കുഞ്ഞിന്റെ മകള്‍ ബീനാമോള്‍ക്കു അധ്യാപികയായി ജോലി നല്‍കണമെന്ന് ആവശ്യമുന്നയിച്ചാണ് അശ്വതിയെ തടഞ്ഞത്. 20 വര്‍ഷം മുമ്പ് അങ്കണവാടി നിര്‍മിക്കാന്‍ അഞ്ചു സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. തുടര്‍ന്നു ഭാര്യ ഭാനുമതി ഹെല്‍പ്പറായി ഇവിടെ ജോലിയും ലഭിച്ചിരുന്നു. ഭാനുമതി കഴിഞ്ഞ വര്‍ഷം സര്‍വീസില്‍ നിന്നു വിരമിച്ചു. ഇതിനിടയിലാണ്  അധ്യാപിക ഉഷാമണി മരണപ്പെട്ടത്. തുടര്‍ന്നു മകള്‍ അശ്വതിക്കു ആറു മാസത്തേക്കു ജോലി നല്‍കണമെന്ന അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആവശ്യമനുസരിച്ചു ഐസിഡിഎസ് ഓഫിസര്‍ നിയമനം നടത്തുകയായിരുന്നു.എന്നാല്‍  സ്ഥലം നല്‍കിയ ആളിന്റെ ആശ്രിതയായ മകള്‍ ബീനാമോള്‍ക്ക് അധ്യാപിക ജോലി വേണമെന്നയാവശ്യവുമായി പ്ലാക്കല്‍ കുഞ്ഞും രംഗത്തുവരികയായിരുന്നു. സ്ഥലം നല്‍കുമ്പോള്‍ ആശ്രിതര്‍ക്കു ജോലി നല്‍കാമെന്ന വ്യവസ്ഥയുണ്ടായിരുന്നുവെന്നും അതു നടപ്പാക്കാന്‍ ഡിപാര്‍ട്ടുമെന്റ് തയ്യാറാകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥലം നല്‍കിയ ആളിന്റെ ആശ്രിതര്‍ക്കു ജോലി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവു 2011ല്‍ റദ്ദ് ചെയ്തതായും ഇനി മറ്റൊരു ഉത്തരവു ഉണ്ടാവുന്നത് വരെ നിയമനം നല്‍കാനാവില്ലന്നും സ്ഥലം നല്‍കിയ കുഞ്ഞിന്റെ ഭാര്യക്കു ഇതേ അങ്കണവാടിയില്‍ ജോലി നല്‍കിയതാണന്നും അധികൃതര്‍ പറയുന്നു.ആശ്രിതയായ തന്റെ മകള്‍ക്കു ജോലി നല്‍കിയില്ലങ്കില്‍ മറ്റൊരാളെ അങ്കണവാടിയില്‍ പ്രവേശിപ്പിക്കില്ലെന്നു കുഞ്ഞു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day