|    Dec 3 Sat, 2016 3:45 am
FLASH NEWS

അങ്കണവാടിയില്‍ രണ്ടര വയസ്സുകാരന് ആയയുടെ മര്‍ദനം

Published : 15th November 2016 | Posted By: SMR

കുറ്റിച്ചല്‍: അങ്കണവാടിയില്‍ രണ്ടര വയസ്സുകാരന് ആയയുടെ മര്‍ദനം. മാതാപിതാക്കളുടെ പരാതിയില്‍ നെയ്യാര്‍ഡാം പോലിസ് കേസെടുത്തു. കുറ്റിച്ചല്‍ കോട്ടൂര്‍ എരുമക്കുഴി കെപി ഭവനില്‍ രാഗേഷ് ബാബു-അശ്വതി ദമ്പതികളുടെ മകന്‍ ദേവനന്ദന് (രണ്ടര) ആണ് ആയയുടെ മര്‍ദനമേറ്റത്. എരുമക്കുഴിയിലെ അങ്കണവാടിയില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഉച്ചക്ക് അങ്കണവാടിയില്‍ കുട്ടിയുടെ അമ്മ എത്തിയപോള്‍ കുഞ്ഞ് നിര്‍ത്താതെ കരയുന്നത് കണ്ട് ആയയോട് കാര്യം തിരക്കിയപ്പോള്‍ വെള്ളം കുടിക്കാത്തതിന് ഒരു അടി കൊടുത്തിരുന്നു എന്ന് പറഞ്ഞു. തുടര്‍ന്ന് അശ്വതി കുഞ്ഞിന്റെ ശരീരം പരിശോധിച്ചപ്പോള്‍ മുതുകിലും, കൈയിലും കാലിലുമായി നാലോളം അടികൊണ്ട പാടുകള്‍ കണ്ടെത്തി. പാടുകള്‍ തടിച്ചു ചുവന്നിരുന്നു. ടീച്ചറോട് വിവരം പറയാന്‍ നോക്കിയങ്കിലും സ്ഥലത്തില്ലായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിച്ച ശേഷം നെയ്യാര്‍ഡാം പോലിസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കുട്ടിയുടെ വായില്‍ ഭക്ഷണം തിരുകി കയറ്റാന്‍ ശ്രമിച്ചതില്‍ മുറിവും ഉണ്ടായിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പോലിസിനോട് പറഞ്ഞു. മാതാപിതാക്കളുടെ പരാതി രജിസ്റ്റര്‍ ചെയ്ത് പോലിസ് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാല്‍ നിര്‍ദ്ദേശം നല്‍കിയതായി നെയ്യാര്‍ഡാം എസ്‌ഐ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day