|    Dec 10 Sat, 2016 10:03 pm

അഗ്‌നിബാധയില്‍ പകച്ച് ഇസ്രായേല്‍ ഭരണകൂടം; ഫലസ്തീന്‍ സഹായം ഇസ്രായേല്‍ സ്വീകരിച്ചു

Published : 26th November 2016 | Posted By: SMR

തെല്‍അവീവ്: തീക്കാറ്റ് നിയന്ത്രണ വിധേയമാക്കുന്നതിന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫലസ്തീന്‍ വാഗ്ദാനം ചെയ്ത സഹായം ഇസ്രായേല്‍ സ്വീകരിച്ചു. ഫലസ്തീനില്‍ നിന്നുള്ള നാല് അഗ്‌നിശമന സംഘങ്ങള്‍ ഇസ്രായേലിലെത്തും. കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ ഇസ്രായേല്‍ ഫയര്‍ഫോഴ്‌സും ഫലസ്തീന്‍ സംഘവും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ അറിയിച്ചു. ഇസ്രായേലിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹൈഫയില്‍ തുടരുന്ന തീക്കാറ്റിനെത്തുടര്‍ന്ന് 80,000ത്തോളം പേരെയാണ് കഴിഞ്ഞ നാലു ദിവസത്തിനിടെ ഒഴിപ്പിച്ചത്. ഫലസ്തീന് പുറമെ റഷ്യ, തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ, സൈപ്രസ് എന്നീ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.
ഉഷ്ണമേറിയ വരണ്ട കാലാവസ്ഥയും ശക്തിയായ കാറ്റുമാണ് സ്ഥിതി രൂക്ഷമാക്കിയത്. അഗ്നിബാധയില്‍ ആര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ല. പുക ശ്വസിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട ചിലരെ ആശുപത്രികളിലേക്കു മാറ്റി.  അതെസമയം, തീപ്പിടിത്തത്തിനു പിറകില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ക്കെതിരേ ഭീകരവാദ കേസുകളിലേതുപോലുള്ള ശ്ക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയും, ഇസ്രായേലിലെ തീവ്ര വലതുപാര്‍ട്ടിയായ ജ്യൂയിഷ് ഹോം പാര്‍ട്ടി നേതാവ് ഫലസ്തീന്‍ സംഘടനകള്‍ക്ക് തീപ്പിടിത്തത്തില്‍ പങ്കുണ്ടാവാമെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇസ്രായേലി ഉദ്യോഗസ്ഥര്‍ തീപ്പിടിത്തത്തെ ഫലസ്തീനികള്‍ക്കെതിരായ പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന് ആരോപണങ്ങളെക്കുറിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ് പ്രതികരിച്ചു.
തീപ്പിടിക്കാന്‍ കാരണം ചൂടു കാറ്റ്:  കാലാവസ്ഥാ വിഭാഗം
ത്യാധുനിക ആയുധങ്ങളും സാങ്കേതിക വിദ്യകളും സ്വന്തമായുള്ള ഇസ്രായേല്‍ ഭരണകൂടം രാജ്യത്ത് ആളിപ്പടരുന്ന അഗ്‌നിബാധയില്‍ പകച്ചു നില്‍ക്കുകയാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലായി 220 തവണ തീ പിടിച്ചു. അല്‍കര്‍മല്‍ കാടുകളില്‍ അഗ്‌നിബാധ സംഭവിക്കാറുണ്ട്. എന്നാല്‍, പൊടുന്നനെയാണ് നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം വ്യാപിച്ചത്. ആള്‍ നാശത്തെക്കുറിച്ച് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 127 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക