|    Dec 4 Sun, 2016 11:39 am

അഗസ്ത വെസ്റ്റ്‌ലാന്റ്: മൈക്കിളിനെ വിട്ടുതരാന്‍ യുഎഇക്ക് അപേക്ഷ

Published : 19th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 3600 കോടിയുടെ അഗസ്ത വെസ്റ്റ്‌ലാന്റ് അഴിമതിയില്‍ മധ്യസ്ഥനെന്നു കരുതുന്ന ക്രിസ്ത്യന്‍ മൈക്കിള്‍  ജെയിംസിനെ വിട്ടു കിട്ടുന്നതിനായി കേസിലെ അന്വേഷണ ഏജന്‍സിയായ സിബിഐ യുഎഇ അധികൃതര്‍ക്ക് അപേക്ഷ നല്‍കി.
ഇറ്റാലിയന്‍ കമ്പനി ഫിന്‍മെക്കാനിക്കിന് കീഴിലുള്ള അഗസ്ത വെസ്റ്റ്‌ലാന്റില്‍ നിന്ന് വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങിയതിലുള്ള ക്രമക്കേടുകളില്‍ മൈക്കിള്‍ ഇടനിലക്കാരനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇയാളെ യുഎഇയില്‍ നിന്ന് വിട്ടുകിട്ടല്‍ അന്വേഷണത്തില്‍ പ്രധാനപ്പെട്ടതാണെന്ന് സിബിഐ പ്രതികരിച്ചു. മൈക്കിളിനും മറ്റ് രണ്ട് ഇടനിലക്കാര്‍ക്കുമെതിരേ ഏതാനും ദിവസം മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day