|    Dec 7 Wed, 2016 4:03 pm
FLASH NEWS

അഗസ്ത്യര്‍ വനമേഖലയില്‍ ഏറ്റുമുട്ടല്‍ കൊലയ്‌ക്കെതിരേ പോസ്റ്ററുകള്‍

Published : 29th November 2016 | Posted By: SMR

കാട്ടാക്കട: അഗസ്ത്യര്‍ വനമേഖല ഗ്രാമ പ്രദേശങ്ങളില്‍ നിലമ്പൂരില്‍ മാവോവാദികള്‍ വധിക്കപ്പെട്ടതിനെതിരെ  പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതേ തുടര്‍ന്ന്  വന മേഖലയില്‍ പോലിസ്  നിരീക്ഷണം ഊര്‍ജ്ജിതമാക്കി. നെയ്യാര്‍ വനമേഖലയോടും അഗസ്ത്യ വനമേഖലയോടും ചേര്‍ന്ന് കിടക്കുന്ന കോട്ടൂര്‍, കുറ്റിച്ചല്‍, പേഴുംമൂട്, കള്ളിക്കാട്, അമ്പൂരി പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍  പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഉന്മൂലന സിദ്ധാന്തം  നിക്ഷേധാത്മക നിലപാട്, വിമര്‍ശിക്കുന്നവന്റെ നെഞ്ചില്‍ ഭരണ വര്‍ഗ്ഗ മേലാളന്മാരുടെ വെടിയുണ്ടകള്‍, മാവോയിസ്റ്റുകളുടെ നേര്‍ക്കുള്ള വ്യാജ ഏറ്റുമുട്ടല്‍ ഉന്നതതല അന്വേഷണം നടത്തുക തുടങ്ങിയവയാണ് പോസ്റ്ററില്‍ കാണുന്നത്. എസ്ഡിപിആര്‍ സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക്  റൈറ്റ് സംസ്ഥാന കമ്മിറ്റിയുടെ പേലാണ് പോസ്റ്റര്‍. ഞായറാഴ്ച രാത്രിയിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.  തമിഴ്‌നാടുമായി ചേര്‍ന്ന് കിടക്കുന്ന വനമേഖലയാണ് നെയ്യാര്‍ അഗസ്ത്യവന മേഖല. ഇവിടെ മുമ്പ മാവോവാദി സാന്നിധ്യം ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘം ഉള്‍പ്പടെ വ്യാപക പരിശോധന നടത്തിയിരുന്നു.  പൊന്മുടി കാടുകളിലേക്കും ഇതുവഴി എളുപ്പത്തില്‍ കടന്നു ചെല്ലാം. അഗസ്ത്യവന മേഖലയിലും നെയ്യാര്‍ വനമേഖലയിലും നിരീക്ഷണം ശക്തമാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day