|    Oct 27 Thu, 2016 6:34 am
FLASH NEWS

അക്ഷരമുറ്റത്ത് മണിമുഴങ്ങി; കരച്ചിലും ചിരിയുമായി നവാഗതരെത്തി

Published : 2nd June 2016 | Posted By: SMR

കാസര്‍കോട്: അക്ഷരങ്ങളിലൂടെ പിച്ചവച്ച് അറിവിന്റെ മുറ്റത്തേക്കെത്തിയ കുരുന്നുകളെ വിദ്യാലയങ്ങള്‍ ഉത്സവഛായയില്‍ വരവേറ്റു. പാട്ടുപാടിയും മധുരം നല്‍കിയും കളിപ്പാട്ടങ്ങള്‍ നല്‍കിയുമാണ് മിക്ക വിദ്യാലയങ്ങളിലും കുരുന്നുകളെ വരവേറ്റത്. കുട്ടികളെ സ്വീകരിക്കാന്‍ ജില്ലയിലെ സ്‌കൂളുകളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. പ്രവേശനോല്‍സവത്തിന് പൊലിമയേകാന്‍ ഘോഷയാത്ര, ബാന്റ്‌മേളവും ശിങ്കാരിമേളവും വിവിധ കലാപരിപാടികളും സ്‌കൂളുകളില്‍ ഒരുക്കിയിരുന്നു.
പാട്ടുപാടിയും ഘോഷയാത്ര നടത്തിയും നവാഗതരെ ആനയിച്ച് സ്‌കൂളിലേക്ക് എത്തിച്ചു. പല സ്ഥലങ്ങളിലും മധുരം നല്‍കി. വിദ്യയുടെയും വിജ്ഞാനത്തിന്റെയും പുതിയ ലോകത്തിലേക്ക് കുരുന്നുകളെ ചേച്ചിമാരും ചേട്ടന്‍മാരും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് വരവേറ്റപ്പോള്‍ അവര്‍ക്കതൊരു പുത്തനുണര്‍വായി.
വിങ്ങിപ്പൊട്ടിയും കരഞ്ഞുകലങ്ങിയും പോകില്ലെന്നു വാശിപ്പിടിച്ചും ചിലര്‍, ചിരിച്ചുകളിച്ചും പാട്ടുപാടിയും സ്‌കൂളുകളിലെത്തിയപ്പോള്‍ സ്‌കൂളുകള്‍ ഈ നവാഗതരെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രങ്ങളും വഴികളും ഒരുക്കിയിരുന്നു. ബലൂണും വര്‍ണകടലാസും കൊണ്ട് അലങ്കരിച്ച ക്ലാസ് മുറിയിലേക്ക് മധുരം നല്‍കിയാണ് നവാഗതരെ എതിരേറ്റത്. സര്‍ക്കാര്‍ സ്‌കൂളുകളായിരുന്നു ഇത്തവണ ആകര്‍ഷണീയമായ പരിപാടികള്‍കൊണ്ട് ഏറെ ശ്രദ്ധേയമായത്.
പ്രവേശനോല്‍സവം നാടിന്റെ ഉല്‍സവമായാണ് പിടിഎയും നാട്ടുകാരും ഏറ്റെടുത്തത്. ക്ലാസ് മുറി ആകര്‍ഷകമാക്കുന്നതിന് ചിത്രകാരന്‍ മാരെ കൊണ്ട് വന്യമൃഗങ്ങളുടെയും ശലഭങ്ങളുടേയും പൂക്കളുടേയും ചിത്രം വരച്ച് വര്‍ണാഭമാക്കിയിരുന്നു. ജില്ലാതല ഉദ്ഘാടനം കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി കരുണാകരന്‍ എംപി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. എം രാജഗോപാലന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. എ പ്ലസ് നേടിയ പ്ലസ് ടു വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ നിര്‍വഹിച്ചു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വെങ്ങാട്ട് കുഞ്ഞിരാമന്‍, ചെറുവത്തൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ നാരായണന്‍, പഞ്ചായത്ത് അംഗം കെ സത്യഭാമ, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി വി കൃഷ്ണകുമാര്‍, എസ്എസ്എ പ്രൊജക്ട് ഓഫിസര്‍ ഡോ. എം ബാലന്‍, കാഞ്ഞങ്ങാട് ഡിഇഒ മഹാലിംഗേശ്വര രാജ,് ചെറുവത്തൂര്‍ എഇഒ എം സദാനന്ദന്‍, ബിപിഒ മഹേഷ് കുമാര്‍, സി എം ശ്യാമള, സൂര്യനാരായണ കുഞ്ചുരായര്‍, പി കെ രഘുനാഥ്, പി വി ദേവരാജന്‍ സംസാരിച്ചു.
കോട്ടപ്പാറ: വാഴക്കോട് ഗവ.ജിഎല്‍പി സ്‌കൂള്‍ പ്രവേശനോല്‍സവം എ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബിജി ബാബു അധ്യക്ഷത വഹിച്ചു. പി മനോജ്കുമാര്‍, പി വി കുഞ്ഞിക്കണ്ണന്‍, സനല്‍കുമാര്‍, വിജയന്‍ പാലത്തിങ്കാല്‍, സന്തോഷ് വെള്ളുട, ജനാര്‍ദ്ദനന്‍, സന്തോഷ് കക്കട്ടില്‍, പ്രധാനാധ്യാപകന്‍ രവീന്ദ്രന്‍, സി കുമാരന്‍ സംസാരിച്ചു.
ചെര്‍ക്കള: സെന്‍ട്രല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോല്‍സവം പഞ്ചായത്തംഗം ഫൈസല്‍ ഉദ്ഘാടനം ചെയ്തു. സി എച്ച് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ പഞ്ചായത്തംഗം സുബൈദ മുനീര്‍ വിതരണം ചെയ്തു. മുഹമ്മദ്കുഞ്ഞി ബേവി, ഇറാനി ശാഫി, പീതാംബരന്‍, ഖദീജ, ഫൗസിയ, ഉമൈബ, സെബാസ്റ്റ്യന്‍, അശോകന്‍ കുണിയേരി സംസാരിച്ചു.
മധൂര്‍: കാസര്‍കോട് ഉപജില്ല സ്‌കൂള്‍ പ്രവേശനോല്‍സവം മധൂര്‍ ഗവ. ജൂനിയര്‍ ബേസിക് സ്‌കൂളില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ദിവാകര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ, ഹെഡ്മാസ്റ്റര്‍ എം സീതാരാമ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഡോ. ഗംഗാധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എ പ്രഭ ശങ്കര്‍, ബിപിഒ മുഹമ്മദ് സാലിഹ്, ലീലാവതി, വിജയലക്ഷ്മി, എം യോഗീഷ്, ആര്‍ ഹര്‍ഷിദ് ആനന്ദ, രതീഷ് മന്നിപ്പാടി, അയ്യൂബ് ഖാന്‍, താരനാഥ് മധൂര്‍, ബി ബാലകൃഷ്ണ അഗ്ഗിത്തായ, എസ് രവീന്ദ്ര റൈ, സജിനി, എഇഒ രവീന്ദ്ര നാഥ്, എ ഗോപാലന്‍ നായ്ക് തുടങ്ങിയവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 2 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day