|    Dec 4 Sun, 2016 1:12 am
FLASH NEWS

അക്രമക്കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 25th October 2016 | Posted By: SMR

കണ്ണാടിപ്പറമ്പ്: എസ്ഡിപിഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകനെ വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെ പോലിസ് പിടികൂടി. കണ്ണാടിപറമ്പ് പുല്ലൂപ്പിയിലെ ഷംഷാദ് എന്ന ചിഞ്ചു(23)വിനെയാണ് ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് മയ്യില്‍ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച പുല്ലൂപ്പിയില്‍ വച്ചാണ് എസ്്ഡിപിഐ പ്രവര്‍ത്തകന്‍ പാറപ്പുറത്തെ ശംഷാദിനെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കേസില്‍ പ്രതികളായവരെ തേടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെയാണ് ഇയാള്‍ വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ചത്. മയ്യില്‍ എസ്‌ഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ്-ലഹരി മാഫിയ സംഘത്തില്‍പെട്ട പ്രതികള്‍ക്കെതിരേ പ്രദേശത്ത് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കേസിലെ പ്രതികളായ റെനില്‍ എന്ന അപ്പൂസ്, ശരീഫ്, സൈഫു തുടങ്ങിയവര്‍ക്കു വേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day