|    Dec 7 Wed, 2016 7:52 pm
FLASH NEWS

അകാരണമായി യുഎപിഎ ചുമത്തുന്നു: കുഞ്ഞാലിക്കുട്ടി

Published : 28th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് പല കേസുകളിലും അകാരണമായി നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം (യുഎപിഎ) ചുമത്തുന്നതായി പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. പ്രസംഗത്തിന്റെ പേരില്‍ മതപണ്ഡിതന്റെ പേരില്‍ പോലും യുഎപിഎ ചുമത്തി.
പല കേസുകളിലും യുഎപിഎ ചുമത്തുന്ന സ്ഥിതിയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സംസ്ഥാനത്ത് പല കാര്യങ്ങളും ചെയ്യാന്‍ ശ്രമിക്കുകയാണ്. ഏതെങ്കിലും സ്‌കൂളുകളിലെ സിലബസില്‍ തീവ്രവാദം പ്രചരിപ്പിക്കുന്ന പാഠഭാഗങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ വിദ്യാഭ്യാസവകുപ്പ് ഇടപെട്ട് അത് തിരുത്തണം. ഇതിന് പകരം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം ചേര്‍ന്ന് സംസ്ഥാന പോലിസ് തന്നെ യുഎപിഎ ചുമത്തി കേസെടുക്കുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചപറ്റിയെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സംസാരിക്കവെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
അതേസമയം, യുഎപിഎ ചുമത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. സംസ്ഥാനത്ത് എന്‍ഐഎ എടുത്ത കേസുകളിലാണ് യുഎപിഎ ചുമത്തിയിട്ടുള്ളത്. ഐഎസുമായി ബന്ധമുള്ള കേസുകളിലെല്ലാം യുഎപിഎ ചുമത്തുന്നുണ്ട്.
പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പഠിച്ചവരില്‍ ചിലര്‍ ഐഎസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുകയാണ്. നിരോധിതസംഘടനയില്‍ ആരുചേര്‍ന്നാലും യുഎപിഎ ചേര്‍ത്ത് കേസെടുക്കേണ്ടതുണ്ട്. പ്രസംഗിച്ചതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ യുഎപിഎ ചുമത്തിയെന്ന പരാതി ഗൗരവമായി പരിശോധിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day